നേമം: നരുവാമൂട് മൊട്ടമൂടിന് സമീപം റോഡരികിലെ വീട്ടിലേയ്ക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ വീടിന്റെ മുന്‍വശം തകര്‍ന്നു. വീട്ടില്‍ താമസിച്ചിരുന്ന ബഷീറും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീട്ടിലേക്ക് ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി.
Read Also : വായു മലിനീകരണം: പ്രതിസന്ധി പരിഹരിക്കാത്തതിൽ സംസ്ഥാന സർക്കാരുകളെ രൂക്ഷമായിവിമർശിച്ച് സുപ്രീം കോടതി
ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ വീടിന്റെ ചുമരിടിഞ്ഞു. ഷീറ്റുമേഞ്ഞ വീടിന്റെ മുന്നിലെ ഗേറ്റും തകര്‍ന്നു. സംഭവത്തിൽ നരുവാമൂട് പൊലീസിന് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാൽ, കാര്‍ ഇതുവരേയും കണ്ടെത്താനായിട്ടില്ല.
സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
Leave a Comment