KozhikodeKeralaNattuvarthaLatest NewsNews

വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​ർ തീ​വ​ച്ച് നശിപ്പിച്ചു: പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​ൻ പിടിയിൽ

ച​ര​ളി​ൽ സ​ജി​ലേ​ഷി(35)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ഴി​ക്കോ​ട്: വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​ർ തീ​വ​ച്ച സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​ര​ന്‍റെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ. ച​ര​ളി​ൽ സ​ജി​ലേ​ഷി(35)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. നാ​ദാ​പു​രം പൊ​ലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : ക്രിക്കറ്റ് ഒരു മതവും, സച്ചിൻ ദൈവവുമൊക്കെ ആകുന്ന ആർഷ ഫാരതത്തിൽ ചിലപ്പോൾ കാല് അശ്ലീലം ആയിരിക്കും: ശ്രീജിത്ത് പെരുമന

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് കേസിനാസ്പദമായ സം​ഭ​വം നടന്നത്. സ​ജി​ലേ​ഷ് സ​ഹോ​ദ​ര​നോ​ട് സ്കൂ​ട്ട​ർ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, സ​ഹോ​ദ​ര​ൻ ന​ൽ​കി​യി​ല്ല. ഇ​തിന്റെ വൈ​രാ​ഗ്യ​ത്തിൽ സ​ജി​ലേ​ഷ് സ്കൂ​ട്ട​ർ ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ്കൂട്ടർ കത്തിക്കുന്നതിനായി കു​റ്റ്യാ​ടി​യി​ലെ പ​മ്പി​ൽ നി​ന്നാ​ണ് സ​ജി​ലേ​ഷ് പെ​ട്രോ​ൾ വാ​ങ്ങി​യ​ത്.

Read Also : യുവത്വം നിലനിർത്താൻ ദിവസവും മൂത്രം പുരട്ടും: സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഗായിക

സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് സ​ജി​ലേ​ഷി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കു​റ്റം സ​മ്മ​തി​ച്ച​തി​ന് പി​ന്നാ​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button