Latest NewsKeralaNews

ട്രാക്ക് അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ഈ തീയതികളിൽ ട്രെയിനുകൾ വൈകിയോടും, വിവരങ്ങൾ ഇങ്ങനെ

നവംബർ 30 വരെയാണ് തിരഞ്ഞെടുത്ത ട്രെയിനുകളുടെ സമയത്തിൽ വ്യത്യാസം ഉണ്ടായിരിക്കുക

പാലക്കാട്: റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടും. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള വിവിധ ഇടങ്ങളിലാണ് ട്രാക്കുകളുടെ അറ്റകുറ്റപ്പണി നടക്കുന്നത്. നവംബർ 30 വരെയാണ് തിരഞ്ഞെടുത്ത ട്രെയിനുകളുടെ സമയത്തിൽ വ്യത്യാസം ഉണ്ടായിരിക്കുക. വൈകിയോടുന്ന ട്രെയിനുകളുടെ പുതുക്കിയ സമയക്രമം അറിയാം.

23-ന് വൈകിയോടുന്ന ട്രെയിനുകൾ

  • ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618): 2 മണിക്കൂറും 50 മിനിറ്റും വൈകിയോടും
  • മംഗളൂരു സെൻട്രൽ-ഡോ എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 2 മണിക്കൂറും 10 മിനിറ്റും വൈകിയോടും
  • അമൃതസർ കൊച്ചുവേളി സൂപ്പർഫാസ്റ്റ് (12484): 30 മിനിറ്റ് വൈകിയോടും

26-ന് വൈകിയോടുന്ന ട്രെയിനുകൾ

  • ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618): 1 മണിക്കൂറും 40 മിനിറ്റും വൈകിയോടും
  • മംഗളൂരു സെൻട്രൽ-ഡോ എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 1 മണിക്കൂറും 20 മിനിറ്റും വൈകിയോടും

27-ന് വൈകിയോടുന്ന ട്രെയിനുകൾ

  • ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618): 2 മണിക്കൂറും 55 മിനിറ്റും വൈകിയോടും
  • മംഗളൂരു സെൻട്രൽ-ഡോ എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 1 മണിക്കൂർ വൈകിയോടും
  • ഡോ. എൻസിആർ ചെന്നൈ സെൻട്രൽ മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637): 20 മിനിറ്റ് വൈകിയോടും
  • അമൃതസർ കൊച്ചുവേളി സൂപ്പർഫാസ്റ്റ് (12484) ഒരു മണിക്കൂറും 35 മിനിറ്റും വൈകിയോടും

28-ന് വൈകിയോടുന്ന ട്രെയിനുകൾ

  • ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618): 1 മണിക്കൂറും 40 മിനിറ്റും വൈകിയോടും
  • മംഗളൂരു സെൻട്രൽ-ഡോ എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 1 മണിക്കൂറും 20 മിനിറ്റും വൈകിയോടും

30-ന് വൈകിയോടുന്ന ട്രെയിനുകൾ

  • ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ-എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618): 1 മണിക്കൂറും 20 മിനിറ്റും വൈകിയോടും
  • മംഗളൂരു സെൻട്രൽ-ഡോ എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): 1 മണിക്കൂർ വൈകിയോടും
  • ഡോ. എംജിആർ ചെന്നൈ സെൻട്രൽ മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637): 30 മിനിറ്റ് വൈകിയോടും

shortlink

Related Articles

Post Your Comments

Related Articles


Back to top button