KottayamNattuvarthaLatest NewsKeralaNews

മ​​ധ്യ​​വ​​യ​​സ്‌​​ക​​നെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി സ്വ​​ര്‍ണ​​വും, ഫോ​​ണും ക​​വ​​ര്‍ന്നു: ര​​ണ്ടു​​പേ​​ര്‍ പിടിയിൽ

കൂ​​രോ​​പ്പ​​ട ളാ​​ക്കാ​​ട്ടൂ​​ര്‍ ക​​വ​​ല ആ​​ന​​ക​​ല്ലു​​ങ്ക​​ല്‍ നി​​തി​​ന്‍ കു​​ര്യ​​ന്‍(33), കാ​​നം ത​​ട​​ത്തി​​പ്പ​​ടി കു​​മ്മം​​കു​​ളം അ​​നി​​ല്‍ കെ. ​​ഉ​​തു​​പ്പ്(53) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

ക​​റു​​ക​​ച്ചാ​​ല്‍: മ​​ധ്യ​​വ​​യ​​സ്‌​​ക​​നെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി സ്വ​​ര്‍ണ​​വും, മൊ​​ബൈ​​ല്‍ ഫോ​​ണും ക​​വ​​ര്‍ന്ന കേ​​സി​​ല്‍ ര​​ണ്ടു​​പേ​​ർ അ​​റ​​സ്റ്റിൽ. കൂ​​രോ​​പ്പ​​ട ളാ​​ക്കാ​​ട്ടൂ​​ര്‍ ക​​വ​​ല ആ​​ന​​ക​​ല്ലു​​ങ്ക​​ല്‍ നി​​തി​​ന്‍ കു​​ര്യ​​ന്‍(33), കാ​​നം ത​​ട​​ത്തി​​പ്പ​​ടി കു​​മ്മം​​കു​​ളം അ​​നി​​ല്‍ കെ. ​​ഉ​​തു​​പ്പ്(53) എ​​ന്നി​​വ​​രെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ക​​റു​​ക​​ച്ചാ​​ല്‍ പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ഏകദിന ലോകകപ്പ് 2023: ‘അവനിൽ നല്ല പ്രതീക്ഷയുണ്ടായിരുന്നു, ആ സ്ഥാനത്ത് ഇറക്കിയത് പിഴച്ചു’ – വിമർശനവുമായി അനിൽ കുംബ്ലെ

ക​​ഴി​​ഞ്ഞ 15-നു ​​വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെയാണ് സംഭവം. ക​​റു​​ക​​ച്ചാ​​ലി​​ൽ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ബാ​​റി​​ന് മു​​ന്നി​​ൽ​​വ​​ച്ചു മ​​ധ്യ​​വ​​യ​​സ്‌​​ക​​ന്‍റെ കാ​​റി​​ല്‍ ഇ​​വ​​ര്‍ ലി​​ഫ്റ്റ് ചോ​​ദി​​ച്ചു​​ ക​​യ​​റി. തു​​ട​​ര്‍ന്ന്, യാ​​ത്രാ​​മ​​ധ്യേ മ​​ധ്യ​​വ​​യ​​സ്‌​​ക​​നെ ആ​​ക്ര​​മി​​ച്ച് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി മോ​​തി​​ര​​വും മൊ​​ബൈ​​ല്‍ ഫോ​​ണും ക​​വ​​ര്‍ന്നെ​​ടു​​ത്ത് ഇയാളെ കാ​​റി​​നു​​ള്ളി​​ല്‍ ആ​​ളൊ​​ഴി​​ഞ്ഞ സ്ഥ​​ല​​ത്ത് ഉ​​പേ​​ക്ഷി​​ച്ചു ക​​ട​​ന്നു​​ക​​ള​​യു​​ക​​യു​​മാ​​യി​​രു​​ന്നു.

പ​​രാ​​തിയുടെ അടിസ്ഥാനത്തിൽ കോസെടുത്ത ക​​റു​​ക​​ച്ചാ​​ല്‍ പൊ​​ലീ​​സ് ഇ​​രു​​വ​​രെ​​യും പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. നി​​തി​​ന്‍ കു​​ര്യ​​ന്‍ പാ​​മ്പാ​​ടി സ്റ്റേ​​ഷ​​നി​​ലെ ആ​​ന്‍റി​​സോ​​ഷ്യ​​ല്‍ ലി​​സ്റ്റി​​ല്‍ ഉ​​ള്‍പ്പെ​​ട്ട​​യാ​​ളാ​​ണ്. എ​​സ്എ​​ച്ച്ഒ പ്ര​​ശോ​​ഭ്, എ​​സ്‌​​ഐ അ​​നു​​രാ​​ജ്, സി​​പി​​ഒ​​മാ​​രാ​​യ അ​​ന്‍വ​​ര്‍ ക​​രീം, പ്ര​​ദീ​​പ്, അ​​രു​​ണ്‍, നി​​യാ​​സ് എ​​ന്നി​​വ​​ര്‍ ചേ​​ര്‍ന്നാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. ഇവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button