ThiruvananthapuramLatest NewsKeralaNattuvarthaNews

വി​ദേ​ശ​ത്തേ്​ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​: യു​വാ​വ് അറസ്റ്റിൽ

നെ​ല്ലി​മൂ​ട് ക​ഴി​വൂ​ർ വേ​ങ്ങ​നി​ന്ന വ​ട​ക്ക​രി​ക് ഹൗ​സി​ൽ ശി​വ​പ്ര​സാ​ദ്(38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വി​ഴി​ഞ്ഞം: വി​ദേ​ശ​ത്തേ്​ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ യു​വാ​വ് പൊലീസ് പിടിയിൽ. നെ​ല്ലി​മൂ​ട് ക​ഴി​വൂ​ർ വേ​ങ്ങ​നി​ന്ന വ​ട​ക്ക​രി​ക് ഹൗ​സി​ൽ ശി​വ​പ്ര​സാ​ദ്(38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ഴി​ഞ്ഞം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : പലസ്തീന്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ശശി തരൂര്‍, കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചു

ആ​സ്ട്രേ​ലി​യ, ജ​ർ​മ​നി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​സ ന​ൽ​കാ​മെ​ന്ന​റി​യി​ച്ച ശി​വ​പ്ര​സാ​ദ് അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​ക​ളാ​യ ജാ​ക്സ​ൺ, ജെ​യ്സ​ൺ, സി​ൽ​വ​സ്റ്റ​ർ, പൊ​ഴി​യൂ​ർ സ്വ​ദേ​ശി ബ്രി​ജോ​യ് എ​ന്നി​വ​രി​ൽ നി​ന്നാ​യി പ​തി​മൂ​ന്ന​ര​ല​ക്ഷം രൂപ തട്ടിയെടുത്തെന്നാണ് പ​രാ​തിയിൽ പറയുന്നത്. പ​ണം ന​ൽ​കി​യ​വ​ർ​ക്ക് വി​സ കി​ട്ടാ​തെ വ​ന്ന​തോ​ടെ വി​ഴി​ഞ്ഞം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു. വി​ഴി​ഞ്ഞം സി.​ഐ പ്ര​ജീ​ഷ് ശ​ശി, എ​സ്.​ഐ​മാ​രാ​യ വി​നോ​ദ്, പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കോണ്‍ഗ്രസില്‍ ചേര്‍ന്നത് കാശ് വാങ്ങി? 8 കോടിയുടെ അനധികൃത ഇടപാടിൽ തെലങ്കാനയിലെ നേതാവിന്റെ വീട്ടിൽ ഇഡി റെയ്ഡ്

പ്ര​തി​ക്കെ​തി​രെ കൂ​ടു​ത​ൽ​പേ​ർ പ​രാ​തി​യു​മാ​യി വ​ന്ന​താ​യി വി​ഴി​ഞ്ഞം പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button