KeralaLatest NewsNews

സംസ്ഥാനത്ത് ഈ ജില്ലയില്‍ അതിതീവ്ര മഴ: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അതിതീവ്ര മഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയില്‍ പത്തനംതിട്ട നഗരത്തില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും രണ്ടു മണിക്കൂറോളം പ്രധാന റോഡുകളില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. ജില്ലയില്‍ മൂന്ന് മണിക്കൂറിനിടെ 117.4 മില്ലിലിറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

Read Also: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതിച്ചുഴിയുടെയും സ്വാധീനഫലമായാണ് ശക്തമായ മഴ.

വ്യാഴാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും 10 സെമി വീതം 40 സെമി നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button