Latest NewsNewsIndia

ന്യൂമോണിയ മാറാന്‍ നവജാത ശിശുവിനെ 40 തവണ പഴുത്ത ഇരുമ്പുവടിക്കടിച്ചു; ക്രൂരത

അന്ധവിശ്വാസങ്ങൾ പലപ്പോഴും വിനയാകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിൽ നിന്നും പുറത്തുവരുന്നത്. അസുഖം മാറ്റാനെന്ന പേരില്‍ മധ്യപ്രദേശില്‍ പിഞ്ചുകുഞ്ഞിനെ ഇരുമ്പുവടിക്കടിച്ച് പൊള്ളലേല്‍പ്പിച്ചു. കുട്ടിയുടെ കഴുത്തിലും വയറിലും മറ്റ് ശരീരഭാഗങ്ങളിലും 40-ലധികം പാടുകൾ കണ്ടെത്തിയതായി ഡോക്ടർമാർ അറിയിച്ചു. പൊള്ളലേറ്റ കുഞ്ഞുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

ഹ്ദോള്‍ ജില്ലയിലാണ് ഒന്നരമാസം പ്രായമുള്ള ആണ്‍കു‍ഞ്ഞിനെ ചുട്ടുപഴുത്ത ഇരുമ്പുവടിക്ക് നാല്‍പത് തവണ അടിച്ചത്. കുഞ്ഞ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഹര്‍ദി ഗ്രാമക്കാരായ മാതാപിതാക്കളുടെ കുഞ്ഞിനെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് ഗ്രാമത്തിലെ നവജാത ശിശുക്കളെ പരിപാലിക്കുന്ന സ്ത്രീയുടെ പക്കല്‍ എത്തിച്ചത്. സുഖം മാറ്റാനെന്ന പേരില്‍ ഇവര്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ പഴുപ്പിച്ച ഇരുമ്പ് കമ്പികൊണ്ട് പൊള്ളിക്കുകയായിരുന്നു.

മന്ത്രവാദ പ്രവർത്തനം ഫലിക്കാതെ വരികയും കുഞ്ഞ് വേദന കൊണ്ട് കരയുന്നത് നിർത്താതെ വരികയും ചെയ്തതോടെയാണ് മാതാപിതാക്കൾ കുഞ്ഞിനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കേസെടുത്തു. പിഞ്ചുകുഞ്ഞുങ്ങളുടെ അസുഖം മാറ്റുന്നതിനായി ഇത്തരം അന്ധവിശ്വാസപരമായ കാര്യങ്ങൾ ഇവിടങ്ങളിൽ ഇപ്പോഴും ചെയ്യാറുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button