Latest NewsNewsTechnology

കേരളത്തിലെ ബിഎസ്എൻഎൽ വരിക്കാർക്ക് സന്തോഷവാർത്ത! ഈ സേവനം ഉടൻ എത്തും

ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ കേരളമാണ് മുൻപന്തിയിൽ ഉള്ളത്

കേരളത്തിലെ ബിഎസ്എൻഎൽ സിം ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. കേരളത്തിലും 4ജി സേവനം എത്തിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ ബിഎസ്എൻഎല്ലിന്റെ ടവറുകളുടെ എണ്ണം 6,923 ആയി ഉയർത്തുന്നതാണ്. നിലവിൽ, സംസ്ഥാനത്ത് 6,052 ടവറുകളാണ് ഉള്ളത്. കവറേജ് കുറഞ്ഞ സ്ഥലങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് ടവറുകൾ സ്ഥാപിക്കുക. പഞ്ചാബിലാണ് ബിഎസ്എൻഎൽ 4ജിയുടെ ട്രയൽ റൺ ആദ്യം നടത്തുന്നത്

ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ കേരളമാണ് മുൻപന്തിയിൽ ഉള്ളത്. കഴിഞ്ഞ വർഷം ഏകദേശം 1,656 കോടി രൂപ കേരളത്തിൽ നിന്നും സമാഹരിക്കാൻ ബിഎസ്എൻഎല്ലിന് സാധിച്ചിട്ടുണ്ട്. 4ജി സേവനം ഉറപ്പുവരുത്താൻ തദ്ദേശീയമായി നിർമ്മിച്ചെടുത്ത ടവറിൽ സ്ഥാപിക്കാനുള്ള ഉപകരണങ്ങൾ ഉടൻ എത്തിക്കുന്നതാണ്. മുൻപ് എറിക്സൺ, നോക്കിയ തുടങ്ങിയ കമ്പനികളുടെ ഉപകരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. അടുത്ത വർഷം ജൂണോടെ രാജ്യമാകെ 4ജി സേവനങ്ങൾ എത്തിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. 4ജി സേവനം എല്ലാ ഉപഭോക്താക്കളിലേക്കും എത്തിക്കുന്നതോടെ, അടുത്ത ഘട്ടത്തിൽ 5ജി സേവനത്തിന് തുടക്കമിടുന്നതാണ്.

Also Read: സംസ്ഥാന സര്‍ക്കാരിനെതിരേ കോഴിക്കോട് കളക്ടര്‍ക്ക് വീണ്ടും ഭീഷണിക്കത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button