Latest NewsKeralaIndia

മലയാളികൾക്ക് ഈഗോ, കഠിനാധ്വാനത്തിന് തയ്യാറാകുന്നില്ല, അവിടെയാണ് അതിഥി തൊഴിലാളികൾ വന്നത്- ഹൈക്കോടതി

കൊച്ചി: മലയാളികളിലേറെയും പൊതുവേ ഈഗോ വെച്ചുപുലർത്തുന്നവരാണെന്നും കഠിനാധ്വാനത്തിന് തയ്യാറാകാത്തവരാണെന്നും ഹൈക്കോടതി. അതിഥി തൊഴിലാളികൾ മൂലമാണ് കേരളത്തിൽ പല ജോലികളും നടക്കുന്നത്. അതിഥിത്തൊഴിലാളികൾ സംസ്ഥാനത്തിന്റെ വികസനത്തിനു നൽകിയ സംഭാവന വളരെ വലുതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

എറണാകുളത്ത് നെട്ടൂരിലെ മൊത്തവ്യാപാര മേഖലയിൽനിന്ന് അതിഥിത്തൊഴിലാളികളെ കുടിയൊഴിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഇത് വാക്കാൽ പറഞ്ഞത്. കഠിനാധ്വാനത്തിന് മലയാളികൾ തയ്യാറാകാതെ വന്നതാണ് അതിഥിത്തൊഴിലാളികളുടെ വരവിനു കാരണമായതെന്നും കോടതി പറഞ്ഞു.

നെട്ടൂരിലെ മാർക്കറ്റിൽ അതിഥിത്തൊഴിലാളികൾക്ക് താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും വ്യാപാരികൾ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ, ഇവരുടെ ലഹരിമരുന്ന് ഉപയോഗം മറ്റുള്ള തൊഴിലാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

ഹർജിയിൽ ജില്ലാ കളക്ടർ അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജിയിലെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് കോടതി പറഞ്ഞു. ഹർജി ഒരു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button