KeralaLatest NewsNews

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: 25 പേർക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നെയ്യാറ്റിൻകര മൂന്ന് കല്ലുമൂട്ടിലാണ് സംഭവം. അപകടത്തില്‍ 25 പേർക്ക് പരിക്കേറ്റതായാണ് വിവരം.

പരിക്കേറ്റവരെ ഉടൻ തന്നെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. എതിർ ദിശയിൽ സഞ്ചരിച്ച ബസുകളാണ് അപകടത്തിൽ പെട്ടത്. രണ്ട് ബസുകളിലെയും ഡ്രൈവർമാരായ അനിൽ കുമാർ, എംഎസ് സുനി എന്നിവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസുകളുടെ മുൻവശം പൂർണമായും തകർന്നു.

തിരുവനന്തപുരത്തു നിന്നു നാഗർകോവിലിലേക്കും നാഗർകോവിലിൽ നിന്നു തിരുവനന്തപുരത്തേക്കും സർവീസ് നടത്തിയ ഫാസ്റ്റ് ബസുകളാണ് കൂട്ടിയിടിച്ചത്. ബസിലെ കണ്ടക്ടർമാരായ ജി ധന്യ, രാജേഷ് എന്നിവർക്കും പരിക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button