ThiruvananthapuramKeralaNattuvarthaLatest NewsNews

ബില്ലുകളിൽ ഒപ്പിടുന്നതിൽ സുപ്രീംകോടതിയുടെ നിർദ്ദേശം പാലിക്കും: വ്യക്തമാക്കി ഗവർണർ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നതിൽ സുപ്രീംകോടതിയുടെ നിർദ്ദേശം പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിശുദ്ധ പശുവാണ് എന്നും കോടതിയുടെ നിർദ്ദേശം എന്തായാലും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവെക്കാനോ വീറ്റോ ചെയ്യാനോ ഗവർണർക്ക് അധികാരമില്ലെന്നും നിയമസഭ ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ടെന്നും ആയിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

‘സുപ്രീംകോടതി വിശുദ്ധ പശുവാണ്. കോടതിയുടെ നിർദേശം എന്തായാലും പാലിക്കും. പഞ്ചാബ് വിധി പരിശോധിക്കാൻ പറഞ്ഞത് സെക്രട്ടറിയോടാണ്. പരിശോധിച്ചോ എന്നത് സെക്രട്ടറിയോട് ചോദിക്കൂ. സെക്രട്ടറിക്ക് വേണ്ടി ഞാൻ മറുപടി പറയില്ല,’ഗവർണർ പറഞ്ഞു. കോടതി വിധി കൈവശമുണ്ടെങ്കിൽ തരാനും ഗവർണർ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

കുസാറ്റ് ദുരന്തം: വൈസ് ചാൻസലർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി

ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണർമാർ തടഞ്ഞുവയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ് തുടങ്ങിയ നാല് സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിൽ പഞ്ചാബ് സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചതിന് ശേഷം മാത്രം ഗവർണർമാർ ബില്ലുകളിൽ ഇടപെടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കോടതി വാക്കാൽ പറഞ്ഞു. ഗവർണർമാർ ആത്മപരിശോധന നടത്തണമെന്നും തങ്ങൾ ജനപ്രതിനിധികളല്ലെന്ന് ഗവർണർമാർ തിരിച്ചറിയണമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button