KeralaLatest NewsNews

മോദി ഇപ്പോള്‍ ഭരണത്തിലില്ലായിരുന്നെങ്കില്‍ ഹമാസ് ഭീകരരെ ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന സ്ഥിതി വരുമായിരുന്നു: പി.സി ജോർജ്

ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ പല രാജ്യങ്ങളും രണ്ട് പക്ഷം ചേർന്നിരുന്നു. ഹമാസ് ഭീകരതയ്ക്കെതിരെ ഇന്ത്യ ശബ്ദമുയർത്തിയിരുന്നു. എന്നാൽ, കേരള സർക്കാർ ഹമാസ് ഭീകരതയ്ക്ക് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇസ്രായേൽ ഭരണകൂടത്തെ വിമർശിച്ച് സി.പി.എം നേതൃത്വം രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ, ഹമാസ് ഭീകരതയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് പി.സി ജോർജ്. തിരുവല്ലയില്‍ സംഘടിപ്പിച്ച ഹമാസ് ഭീകരതയ്‌ക്കെതിരെ ജനകീയ കൂട്ടായ്മ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തില്‍ നൂറില്‍ കൂടുതല്‍ തീവ്രവാദ സ്ലീപ്പിംഗ് പോയിന്റുകളുണ്ടെന്ന് പറഞ്ഞത് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ്. മോദി ഇപ്പോള്‍
ഭരണത്തിലില്ലായിരുന്നെങ്കില്‍ ഹമാസ് ഭീകരരെ ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന സ്ഥിതി വരുമായിരുന്നു. ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞതിനാണ് തന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. കേരളത്തില്‍ മനസമാധാനത്തോടെ ജീവിക്കാനും പെണ്‍മക്കളെ ഈ കശ്മലന്‍മാര്‍ തട്ടിക്കൊണ്ട് പോകാത്ത സാഹചര്യം ഉണ്ടാകണമെങ്കില്‍ ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണം. പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ സംസാരിച്ചതാണ് കല്ലറങ്ങാട്ട് പിതാവ് ചെയ്ത തെറ്റ്. 3,000 ആളുകളാണ് അന്ന് അരമനയിലേക്ക് വന്നത്. അന്ന് ആര്‍എസ്എസുകാര്‍ എത്തിയാണ് രക്ഷപ്പെടുത്തി’, പി.സി പറഞ്ഞു.

അതേസമയം, ഗാസയിലെ വെടിനിര്‍ത്തലിന് പിന്നാലെ തടവിലാക്കിയ ഇസ്രായേല്‍ ബന്ദികളുടെ ആദ്യ സംഘത്തെ ഹമാസ് വിട്ടയച്ചിരുന്നു. വെള്ളിയാഴ്ചയാണ് സംഘത്തെ ഹമാസ് മോചിപ്പിച്ചത്. സംഘര്‍ഷം തുടങ്ങി ഏഴാഴ്ചയ്ക്ക് ശേഷമാണ് ബന്ദികളെ മോചിപ്പിച്ചത്. ഇസ്രായേലുമായുള്ള കരാറിന് പിന്നാലെയാണ് ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായത്. ഒക്ടോബര്‍ 7നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ 240 ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതില്‍ 29 പേരെയാണ് മോചിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button