PathanamthittaKeralaNattuvarthaLatest NewsNews

വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് സ്ഫോടനം: വീടിന്റെ മേൽക്കൂര തകർന്നു

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് തുണ്ടിയിൽ ജിജി തോമസിന്റെ വീട്ടിലെ റഫ്രിജറേറ്റർ ആണ് പൊട്ടിത്തെറിച്ചത്

റാന്നി: കരികുളത്ത് വീടിനുള്ളിൽ ഉപയോഗത്തിലിരുന്ന റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ അടുക്കളയുടെ ഷീറ്റിട്ട മേൽക്കൂര തകർന്നു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് തുണ്ടിയിൽ ജിജി തോമസിന്റെ വീട്ടിലെ റഫ്രിജറേറ്റർ ആണ് പൊട്ടിത്തെറിച്ചത്.

Read Also : ഇനി അശോകേട്ടനെ അനുകരിക്കില്ല, എല്ലാവരും ഇത്തരത്തില്‍ പ്രതികരിച്ചാൽ മിമിക്രി നിർത്തും : അസീസ് നെടുമങ്ങാട്

ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഏകദേശം 3 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നതായി വീട്ടുടമ പറഞ്ഞു. വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകരുകയും മിക്സി അടക്കമുള്ള വൈദ്യുതി ഉപകരണങ്ങൾ, വയറിങ് തുടങ്ങിയവ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണം ​വ്യക്തമല്ല.

Read Also : 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: മോചനദ്രവ്യം ആവശ്യപ്പെട്ട മൊബൈല്‍ നമ്പരിന്റെ ഉടമയേ കണ്ടെത്തിയതായി റിപ്പോർട്ട്

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, റെജി കൊല്ലിരിക്കൽ എന്നിവർ സ്ഥലം സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button