Latest NewsNewsDevotional

ത്രിസന്ധ്യ നേരത്ത് ഈ കാര്യങ്ങൾ ചെയ്‌താൽ അനർത്ഥങ്ങൾ ഉണ്ടാവും

സന്ധ്യയ്ക്കു ഭക്ഷണം കഴിക്കരുതെന്നാണ് വിശ്വാസം. ഇത് അനർഥങ്ങൾ ക്ഷണിച്ചു വരുത്തുമെന്നാണ് പഴമക്കാർ പറയാറുള്ളത്. അതിഥികളെ സൽക്കരിക്കൽ, പണം നൽകൽ, ധാന്യമോ തൈലമോ കൊടുക്കൽ ,സ്നാനം, വിനോദ വ്യായാമങ്ങൾ, തുണികഴുകൽ ,വീട് വൃത്തിയാക്കൽ ഇവയൊന്നുമരുതെന്നാണ് കാലങ്ങളായുള്ള വിശ്വാസം. ഈ സമയത്ത് ഭവനത്തിൽ കലഹമുണ്ടാക്കുന്നത് ഒഴിവാക്കുക. വീട്ടിൽ നിന്ന്‌ തൃസന്ധ്യയ്ക്ക്‌ പുറത്തോട്ടു പോകുന്നത് വീട്ടിൽ നിന്ന് ഐശ്വര്യം പോകുന്നതിനു കരണമാകുമെന്നാണ് വിശ്വാസം.

ഈശ്വരനാമജപത്തിനായി തൃസന്ധ്യ ചിലവഴിക്കണം. കുളിച്ച് ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കണം. ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്നാണ്‌ വിശ്വാസം. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് കരകയറാൻ ഉത്തമ മാർഗമാണ് നാമജപം. നിത്യേനയുള്ള നാമജപം ഗ്രഹപ്പിഴാദോഷങ്ങളുടെ കാഠിന്യം കുറയ്ക്കും .ഗണനാഥനായ ഗണപതി ,വിദ്യാദേവതയായ സരസ്വതി, ഗുരു ഇവരെ വന്ദിച്ചശേഷമേ ഇഷ്ടദൈവങ്ങളുടെ കീർത്തനങ്ങൾ ജപിക്കാവൂ.

പഞ്ചാക്ഷരീമന്ത്രം (ഓം നമഃശിവായ ) , അഷ്‌ടാക്ഷരമന്ത്രം (ഓം നമോ നാരായണായ), മഹാമന്ത്രം (ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ) എന്നിവ നാമജപത്തിൽ നിത്യവും ഉൾപ്പെടുത്തണം. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സ് നിർമ്മലമാകുകയും ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരനെ ഗുരുവായി ധ്യാനിച്ച് എല്ലാ ഭഗവന്മാരെയും വന്ദിക്കുമ്പോൾ മൂലമന്ത്രങ്ങൾ ജപിക്കാവുന്നതാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button