KollamKeralaNattuvarthaLatest NewsNews

ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ഗ്രേ​ഡ് എ​സ്.​ഐ​യെ ആ​ക്ര​മി​ച്ചു: പ്രതികൾ പിടിയിൽ

ശാ​സ്താം​കോ​ട്ട പ​ള്ളി​ശ്ശേ​രി​ക്ക​ൽ എ​ബ​നേ​സ​ർ വി​ല്ല​യി​ൽ ടെ​ൻ​സ​ൺ(38), പ​ള്ളി​ശ്ശേ​രി​ക്ക​ൽ ഷാ​ന​വാ​സ് മ​ൻ​സി​ൽ ഷം​നാ​ദ് (23), പ​ള്ളി​ശ്ശേ​രി​ക്ക​ൽ അ​നീ​ഷ് ഭ​വ​നി​ൽ അ​നീ​ഷ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ശാ​സ്താം​കോ​ട്ട: ക​ല്ല​ട വ​ള്ളം​ക​ളി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ഗ്രേ​ഡ് എ​സ്.​ഐ​യെ ആ​ക്ര​മി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ശാ​സ്താം​കോ​ട്ട പ​ള്ളി​ശ്ശേ​രി​ക്ക​ൽ എ​ബ​നേ​സ​ർ വി​ല്ല​യി​ൽ ടെ​ൻ​സ​ൺ(38), പ​ള്ളി​ശ്ശേ​രി​ക്ക​ൽ ഷാ​ന​വാ​സ് മ​ൻ​സി​ൽ ഷം​നാ​ദ് (23), പ​ള്ളി​ശ്ശേ​രി​ക്ക​ൽ അ​നീ​ഷ് ഭ​വ​നി​ൽ അ​നീ​ഷ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : മുസ്ലീം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും പോരെന്ന് പറഞ്ഞ് നില്‍ക്കുന്നു; വിവാദ പ്രസംഗവുമായി പിസി ജോര്‍ജ്ജ്

ശ​നി​യാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ണ്ട​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്.​ഐ മു​തു​പി​ലാ​ക്കാ​ട് പ​ടി​ഞ്ഞാ​റ് ശ്രീ​ശൈ​ല​ത്തി​ൽ വി​ശ്വ​നാ​ഥ​നെ(55) കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്കൂ​ട്ട​റി​ൽ വ​ന്ന വി​ശ്വ​നാ​ഥ​ൻ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം എ​ത്തി മു​മ്പേ പോ​യ കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്തു. ഇ​ത്‌ ഇ​ഷ്ട​പ്പെ​ടാ​തെ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ അ​സ​ഭ്യം പ​റ​യു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന്, വി​ശ്വ​നാ​ഥ​ൻ വീ​ടി​ന് സ​മീ​പം ല​ക്ഷം​വീ​ട് ജ​ങ്​​ഷ​നി​ൽ എ​ത്തി സ്കൂ​ട്ട​ർ നി​ർ​ത്തി​യ സ​മ​യം പി​ന്നാ​ലെ കാ​റി​ലെ​ത്തി​യ പ്ര​തി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ശ്വ​നാ​ഥ​ൻ ചി​കി​ത്സ​യി​ലാ​ണ്.

ശാ​സ്താം​കോ​ട്ട എ​സ്.​എ​ച്ച്.​ഒ ശ്രീ​ജി​ത്ത്, എ​സ്.​ഐ​മാ​രാ​യ ജോ​ൺ​സ​ൻ, പ്ര​കാ​ശ്, സി.​പി.​ഒ​മാ​രാ​യ അ​നീ​സ്, അ​രു​ൺ​കു​മാ​ർ, അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്ര​തി​ക​ളെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ്​ ചെ​യ്തു. ​

 

shortlink

Related Articles

Post Your Comments

Related Articles


Back to top button