Latest NewsNewsAutomobile

ഫോക്സ്‌വാഗൺ ഇന്ത്യ: 2 ജനപ്രിയ മോഡലുകളുടെ സൗണ്ട് എഡിഷൻ വിപണിയിൽ അവതരിപ്പിച്ചു

വിർട്ടസ് സൗണ്ട് എഡിഷൻ മാനുവൽ വേരിയന്റിന് 15,51,900 രൂപയും, ഓട്ടോമാറ്റിക് വേരിയന്റിന് 16,77,400 രൂപയുമാണ് എക്സ് ഷോറൂം വില

ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള വാഹന നിർമ്മാതാക്കളായ ഫോക്സ്‌വാഗൺ രണ്ട് ജനപ്രിയ മോഡലുകളുടെ സൗണ്ട് എഡിഷൻ വിപണിയിൽ അവതരിപ്പിച്ചു. ടൈഗൺ, വിർട്ടസ് എന്നീ മോഡലുകളുടെ സൗണ്ട് എഡിഷനാണ് പുതുതായി വിപണിയിൽ എത്തിച്ചിരിക്കുന്നത്. മികച്ച കേൾവി അനുഭവം നൽകുന്ന സൗണ്ട് എഡിഷൻ സബ്വൂഫർ, ആംപ്ലിഫയർ എന്നിവയ്ക്കൊപ്പം പ്രത്യേകമായി ട്യൂൺ ചെയ്ത ഓഡിയോ സിസ്റ്റവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ സെഗ്മെന്റിലെ ആദ്യ ഇലക്ട്രിക് ഫ്രണ്ട് സീറ്റ്സ്, പെഡൽ ലാംപ്സ്, ഫൂട്ട് വെൽ ഇല്യൂമിനേഷൻ എന്നിവ കൂടാതെ സൗണ്ട് എഡിഷൻ ബാഡ്ജ്, ഗ്രാഫിക്സ് സവിശേഷതകളും ലഭ്യമാണ്. ഈ രണ്ട് മോഡലുകൾക്കും സുരക്ഷയുടെ കാര്യത്തിൽ 5 സ്റ്റാർ റേറ്റിംഗ് തന്നെയാണ് ഉള്ളത്.

ടൈഗൺ, വിർട്ടസ് എന്നിവയുടെ 1.0 L ടിഎസ്ഐ ടോപ്പ് ലൈൻ വേരിയന്റുകൾ ലാവ ബ്ലൂ, കാർബൺ സ്റ്റീൽ ഗ്രേ, വൈൽഡ് ചെറി റെഡ്, റൈസിംഗ് ബ്ലൂ എന്നിങ്ങനെ ആകർഷകമായ നാല് കളർ വേരിയന്റുകളിലാണ് വാങ്ങാൻ കഴിയുക. വിർട്ടസ് സൗണ്ട് എഡിഷൻ മാനുവൽ വേരിയന്റിന് 15,51,900 രൂപയും, ഓട്ടോമാറ്റിക് വേരിയന്റിന് 16,77,400 രൂപയുമാണ് എക്സ് ഷോറൂം വില. അതേസമയം, ടൈഗൺ സൗണ്ട് എഡിഷൻ മാനുവൽ വേരിയന്റിന് 16,32,900 രൂപയും, ഓട്ടോമാറ്റിക് വേരിയന്റിന് 17,89,900 രൂപയുമാണ് എക്സ് ഷോറൂം വില.

Also Read: മരുമകൾ നേരത്തെ അമ്മയായത് ഇഷ്ടമായില്ല: കുഞ്ഞിനെ കൊലപ്പെടുത്തി: ഭർതൃമാതാവിനെതിരെ പരാതിയുമായി യുവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button