KeralaLatest NewsNews

ആശ്രാമം മൈതാനിയില്‍ കുഞ്ഞിനെ എത്തിച്ചത് ഓട്ടോറിക്ഷയില്‍, കൂടെ ഉണ്ടായിരുന്നത് മഞ്ഞ ചുരിദാര്‍ ധരിച്ച തടിച്ച സ്ത്രീ

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക വിവരം. കൊല്ലത്തെ ആശ്രാമം മൈതാനിയില്‍ കുഞ്ഞിനെ എത്തിച്ചത് ഓട്ടോറിക്ഷയിലാണെന്നാണ് വിവരം. ഓട്ടോയില്‍ നിന്ന് കുട്ടിയെ മൈതാനത്ത് ഇറക്കുകയായിരുന്നു എന്ന് ഓട്ടോ ഡ്രൈവര്‍ പറയുന്നു.

Read Also: ജോസ് ആലുക്കാസിൽ വൻ കവർച്ച: രണ്ടുകിലോ സ്വർണം കവർന്നത് എസിയോട് ചേർന്ന ഭാ​ഗത്തെ ഭിത്തി തുരന്ന്

കൊല്ലം നഗരത്തിലെ ലിങ്ക് റോഡില്‍ വച്ച് കുട്ടിയും യുവതിയും നിന്ന് കൈ കാണിച്ചു. ഓട്ടോയില്‍ കയറി യുവതി ആശ്രാമം മൈതാനത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. കുട്ടി ക്ഷീണിതയായിരുന്നു. ആശ്രാമം മൈതാനത്ത് അശ്വതി ബാറിന്റെ മുന്നില്‍ ഇവരെ ഇറക്കി. തിരികെവന്ന് 10 മിനിട്ടാകുമ്പോഴാണ് കുട്ടിയെ കിട്ടിയെന്ന വിവരം അറിഞ്ഞത്. ഈ സമയത്താണ് തട്ടിക്കൊണ്ടുപോകല്‍ തനിക്ക് ഓര്‍മ വന്നത് എന്നും ഡ്രൈവര്‍ പറഞ്ഞു. ഉടന്‍ പൊലീസിനെ വിവരമറിയിച്ചു.

സ്ത്രീ ധരിച്ചിരുന്നത് മഞ്ഞ നിറത്തിലുള്ള ചുരിദാര്‍ ആയിരുന്നു എന്ന് ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞിരുന്നു. വെള്ള ഷോള്‍ തല ചുറ്റി ധരിച്ചിരുന്നു. മാസ്‌കും ധരിച്ചിരുന്നു. പൊക്കവും വണ്ണവുമുള്ള വെളുത്ത നിറമുള്ള സ്ത്രീയാണെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button