KollamKeralaNattuvarthaLatest NewsNews

പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സംഭവം: യു​വാ​ക്ക​ൾ അറസ്റ്റിൽ

ച​വ​റ വ​ട്ട​ത്ത​റ ശാ​ന്തി​ഭ​വ​ന​ത്തി​ൽ ആ​കാ​ശ്(26), വ​ട്ട​ത്ത​റ പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​മോ​ദ് (25) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്

ച​വ​റ: പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച യു​വാ​ക്ക​ൾ പൊലീസ് പി​ടി​യി​ൽ. ച​വ​റ വ​ട്ട​ത്ത​റ ശാ​ന്തി​ഭ​വ​ന​ത്തി​ൽ ആ​കാ​ശ്(26), വ​ട്ട​ത്ത​റ പു​ത്ത​ൻ​വീ​ട്ടി​ൽ പ്ര​മോ​ദ് (25) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ച​വ​റ പൊ​ലീ​സാണ് പി​ടി​കൂടിയ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെയാണ് സംഭവം. ശ​ങ്ക​ര​മം​ഗ​ലം ഗ്രാ​ന്‍റ്​ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് മു​ന്നി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റി​യ സം​ഘ​ത്തെ പി​രി​ച്ചു​വി​ടാ​നെ​ത്തി​യ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് യുവാക്കൾ അ​സ​ഭ്യം പ​റ​ഞ്ഞ്​ ആ​ക്ര​മി​ച്ച​ത്.

Read Also : ‘അസുഖം ഗുരുതരമായി തോന്നുന്നില്ല’: സെന്തിൽ ബാലാജിയുടെ ഇടക്കാല ജാമ്യ ഹർജി തള്ളി സുപ്രീംകോടതി

വി​വ​ര​മ​റി​ഞ്ഞ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പൊ​ലീ​സ്​ സം​ഘം സ്ഥല​ത്തെ​ത്തി ര​ണ്ട് പേ​രെ പി​ടി​കൂ​ടുകയായിരുന്നു. മ​റ്റു ര​ണ്ട് പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ടി​യി​ലാ​യ ഒ​ന്നാം പ്ര​തി പ്ര​മോ​ദി​നെ​തി​രെ മൂ​ന്ന് ന​ര​ഹ​ത്യാ​ശ്ര​മം, മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്ക​ൽ, മാ​ന​ഭം​ഗ​പ്പെ​ടു​ത്ത​ൽ, അ​ക്ര​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ൽ അ​ഞ്ചോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

മ​റ്റു പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പൊ​ലീ​സ്​ അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതികളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button