KeralaLatest NewsNews

മായാവികളെ പോലെ വന്ന് കുട്ടിയെ തട്ടികൊണ്ടു പോകാനും ഉപേക്ഷിക്കാനും കേരളത്തില്‍ ഗുണ്ടാസംഘങ്ങള്‍ക്ക് കഴിയുന്നു

പകല്‍ വെളിച്ചത്തില്‍ കുട്ടിയെ നഗരമധ്യത്തില്‍ ഇറക്കിവിട്ടപ്പോള്‍ പോലീസ് എവിടെയായിരുന്നു: വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

കോട്ടയം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തത് വലിയ വീഴ്ചയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളും മാധ്യമങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് കുട്ടിയെ കിട്ടാന്‍ കാരണം. പകല്‍ വെളിച്ചത്തില്‍ കുട്ടിയെ നഗരമധ്യത്തില്‍ ഇറക്കിവിട്ടപ്പോള്‍ പോലീസ് എന്തു ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

‘ഗൂഢാലോചന, പ്രേരണ എന്നിവ സംബന്ധിച്ച് ഒരു ലീഡും പോലീസിനില്ല. പരിശോധനകള്‍ പാഴായി പോയി. സര്‍ക്കാര്‍ ഉത്തരം പറയണം. എഐ കാമറകള്‍ ഗുണം ചെയ്തില്ല. മായാവികളെ പോലെ വന്ന് കുട്ടിയെ തട്ടികൊണ്ടു പോകാനും ഉപേക്ഷിക്കാനും ഗുണ്ടാസംഘങ്ങള്‍ക്ക് കഴിയുന്നു’, കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Read Also: ബൈക്കുകൾ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

‘ഗവര്‍ണര്‍ വിഷയത്തില്‍ കോടതി ഇടപെട്ടാല്‍ അതിന് മുകളിലും സംവിധാനമുണ്ട്. പാര്‍ലമെന്റിന് ഇടപെടേണ്ടി വരും. അമ്പത്തിയാറായിരം കോടി കേന്ദ്രം നല്‍കാനുണ്ടെന്ന സംസ്ഥാനത്തിന്റെ തെറ്റായ വാദം കേന്ദ്ര ധനമന്ത്രി തന്നെ തുറന്ന് കാട്ടിയതാണ്. കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളാക്കി നടപ്പാക്കാന്‍ ശ്രമം നടക്കുന്നു. വ്യാജ ഐ.ഡി കാര്‍ഡ് കേസില്‍ സര്‍ക്കാര്‍ കോണ്‍ഗ്രസിനെ സഹായിക്കുകയാണ്. ഇന്ത്യ മുന്നണി രാജ്യത്ത് ഏശില്ലെന്ന് വ്യക്തമാക്കുന്നതാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനൊരുങ്ങുന്നത്. കേരളത്തില്‍ നിന്ന് പ്രധാനമന്ത്രി എന്ന പ്രചാരണം മാധ്യമങ്ങള്‍ ഒഴിവാക്കണം’, സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button