KeralaLatest NewsNews

കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്താൻ 40 ലക്ഷം ചിലവ്: ചികിത്സാ സഹായം അഭ്യർത്ഥിച്ച പിതാവിന് താങ്ങായി നവകേരള സദസ്

തിരുവനന്തപുരം: കുഞ്ഞിന് വേണ്ടി ചികിത്സാ സഹായം അഭ്യർത്ഥിച്ച പിതാവിന് താങ്ങായി നവകേരള സദസ്. രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ചിലവ് താങ്ങാൻ തനിക്കാവില്ലെന്ന പിതാവിന്റെ നിവേദനത്തിലാണ് നവകേരള സദസിൽ ഉടൻ തന്നെ തീരുമാനമെടുത്തത്. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

Read Also: വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി: മൃഗസംരക്ഷണ വകുപ്പിലെ രണ്ട് ക്ലർക്കുമാരെ ശിക്ഷിച്ച് വിജിലൻസ് കോടതി

കപ്പലണ്ടി കച്ചവടക്കാരനായ പിതാവിന്റെ നിവേദനത്തിലാണ് നവകേരള സദസിന്റെ ചെറുപ്പുളശ്ശേരിയിലെ യോഗത്തിൽ തീരുമാനമായത്. തലസീമിയ മേജർ എന്ന രോഗത്താൽ ദുരിതമനുഭവിക്കുന്ന കുട്ടിയ്ക്ക് എല്ലാ മൂന്നാഴ്ചയിലും രക്തം ഫിൽട്ടർ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മജ്ജ മാറ്റിവയ്ക്കണമെന്ന് വിദഗ്ധാഭിപ്രായം. അതിന് 40 ലക്ഷം രൂപയോളം ചെലവ് വരും. കപ്പലണ്ടി കച്ചവടം നടത്തി ഉപജീവനം കഴിയുന്ന നിർധനനായ പിതാവിന് ഇതിന് കഴിയില്ല എന്നാണ് പറഞ്ഞത്. എംസിസി വഴി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താമെന്ന് മന്ത്രി അറിയിച്ചു. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീഷിനോട് ഇക്കാര്യം സംസാരിച്ച് ചികിത്സ ക്രമീകരിക്കാമെന്ന് അറിയിച്ചുവെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ സത്രീയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ: ഭർത്താവും അനുജന്റെ ഭാര്യ‌യും പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button