KeralaLatest NewsNews

തട്ടിക്കൊണ്ട് പോകല്‍ കേസ്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: പ്രതികള്‍ ഒരു കുടുംബത്തിലുള്ളവര്‍

കൊല്ലം: കൊല്ലത്തെ ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പിടിയിലായ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തമിഴ്‌നാട്ടിലെ തെങ്കാശിക്ക് സമീപം പുളിയറയില്‍ നിന്നാണ് കേസിലെ 3 പ്രതികള്‍ പിടിയിലായതെന്നാണ് വിവരം. ഈ മൂന്ന് പേരും ഒരു കുടുംബത്തിലുള്ളവരാണെന്നാണ് സൂചന.

Read Also: 2028ല്‍ സിഒപി 33 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാം:  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് ഇപ്പോള്‍ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. അച്ഛനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ളതിന്റെ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോള്‍ പിടിയിലായ 3 പേരും ചാത്തന്നൂര്‍ സ്വദേശികളാണെന്ന് വ്യക്തമായിട്ടുണ്ട്.

പിടിയിലായ 3 പേരിൽ ഒരാൾക്ക് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും  പൊലീസ് വ്യക്തമാക്കി  വരും മണിക്കൂറില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് വ്യക്തമാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button