Latest NewsKeralaNews

മാലിന്യമുക്തം നവകേരളം പരിശോധന: 2,78,000 രൂപ പിഴ ചുമത്തി

കൊച്ചി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ വിജിലൻസ് സ്‌ക്വാഡുകൾ കൂടുതൽ മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തി. മാലിന്യം കൈകാര്യം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്താതിരിക്കുക, മലിനജലം പൊതു സ്ഥലത്തേക്കോ ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുക, മാലിന്യം അലക്ഷ്യമായി വലിച്ചെറിയുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

Read Also: വൈറ്റ് ലംഗ് സിന്‍ഡ്രോം ആഗോളതലത്തില്‍ അതിവേഗത്തില്‍ പടരുന്നു, ഈ രോഗലക്ഷണങ്ങളെ ശ്രദ്ധിക്കുക

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിട്ടുള്ള വിജിലൻസ് സ്‌ക്വാഡുകളാണ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. 94 തദ്ദേശസ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 2,78,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഓഡിറ്റോറിയങ്ങൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ, ഷോപ്പിംഗ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഫ്ളാറ്റ് സമുച്ചയങ്ങൾ, സ്റ്റേഡിയങ്ങൾ എന്നിങ്ങനെ കൂടുതൽ മാലിന്യം കൈകാര്യം ചെയ്യേണ്ടി വരുന്നവരാണ് വൻകിട മാലിന്യ ഉത്പാദകർ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങൾ നിയമപ്രകാരം അവിടെ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് സ്വന്തമായി സംവിധാനം ഒരുക്കേണ്ടതും അജൈവമാലിന്യങ്ങൾ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനകൾക്ക് കൈമാറേണ്ടതുമാണ്. ഇത് സംബന്ധിച്ച പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ അറിയിച്ചു.

Read Also: ‘ഞാൻ പ്രണയിക്കുന്നത് ഒരു പെണ്‍കുട്ടിയെ ആണെന്നറിഞ്ഞപ്പോള്‍ പ്രകൃതി വിരോധി എന്നുവരെ വിളിച്ചു’: നടി അനഘ രവി

shortlink

Related Articles

Post Your Comments

Related Articles


Back to top button