Latest NewsKeralaNews

അതിതീവ്ര ന്യൂനമര്‍ദ്ദം, 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകാൻ സാധ്യത: സംസ്ഥാനത്ത് വീണ്ടും മഴ

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം: തെക്കു കിഴക്കൻ – തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനത്തിൽ സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. അതിതീവ്ര ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്.

read also: സുരേഷ് ഗോപിയുള്ള വേദിയിൽ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം

കേന്ദ്ര കാലാവസ്ഥ വകുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button