Latest NewsNewsIndia

വിവാഹിതയായ 40കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു: യുവാവ് അറസ്റ്റില്‍

ഭുവനേശ്വര്‍: വീട്ടമ്മയായ 40 വയസുകാരിയുടെ നഗ്‌ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തതിന് യുവാവ് അറസ്റ്റിലായി. ഒഡിഷയിലെ ജജ്പൂര്‍ ജില്ലയിലാണ് സംഭവവുമായി ബന്ധപ്പെട്ട് 28 വയസുകാരന്‍ അറസ്റ്റിലായത്. സ്ത്രീയുടെ പരാതി പ്രകാരം വിശദമായ അന്വേഷണം നടത്തിയ പൊലീസ് സംഘം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also: കേരളവര്‍മ്മ കോളേജ് യൂണിയന്‍ റീ കൗണ്ടിങ് ഇന്ന്: നടപടി ഹൈക്കോടതി ഉത്തരവിൽ

ബേദാന്ത ഗ്രാമത്തില്‍ താമസിച്ചിരുന്ന യുവാവ് പരാതിക്കാരിയായ സ്ത്രീയുമായി പ്രണയത്തിലായിരുന്നു. ഏതാനും മാസങ്ങള്‍ ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും പിന്നീട് വേര്‍പിരിഞ്ഞു. ഇതിന് ശേഷമാണ് പരാതിക്കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പ്രതികാരം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പരാതി പ്രകാരം അന്വേഷണം നടത്തിയ പൊലീസ് സംഘം ഇയാളുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button