KeralaLatest NewsNews

നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ യൂട്യൂബർക്ക് മർദ്ദനം: 20 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

അരീക്കോട് പൊലീസ് സ്‌റ്റേഷന്‍ വളപ്പിലായിരുന്നു സംഭവം

മലപ്പുറം: നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ യൂട്യൂബറെ മര്‍ദ്ദിച്ചതില്‍ പൊലീസ് കേസെടുത്തു. അരീക്കോട് പൊലീസ് സ്‌റ്റേഷന്‍ വളപ്പിലായിരുന്നു സംഭവം. നിസാര്‍ ബാബു എന്ന യൂട്യൂബറാണ് മര്‍ദനത്തിനിരയായത്. സംഭവത്തിൽ 20 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തത്.

read also: അതിതീവ്ര ചുഴലിക്കാറ്റ്: വിവിധ ജില്ലകളിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

അരീകോട് നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ നിസാര്‍ ബാബുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇതിനെതിരെ പരാതി നൽകാൻ അരീക്കോട് പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് പൊലീസ് സ്‌റ്റേഷന്‍ വളപ്പിലിട്ട് സിപിഎം പ്രവര്‍ത്തകര്‍ വീണ്ടും മര്‍ദിച്ചത്. ഈ സംഭവത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വധഭീഷണി മുഴക്കല്‍, ആയുധമുപയോഗിച്ച്‌ മര്‍ദിക്കല്‍, ഭീഷണിപ്പെടുത്തി സാധനങ്ങള്‍ അപഹരിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button