ക്ലാസ് മുറിയില്‍ പെണ്‍കുട്ടികളോട് ഹിജാബ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട പ്രിന്‍സിപ്പലിന് വധഭീഷണി

ഭീഷണിയുമായി രംഗത്ത് എത്തിയത് കുട്ടികളു ടെ കുടുംബം

പട്‌ന: ക്ലാസ് മുറിയില്‍ ഹിജാബ് നീക്കം ചെയ്യാന്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെട്ട പ്രിന്‍സിപ്പലിന് നേരെ വധഭീഷണി. പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കരിക്കുന്നത് പ്രോട്ടോകോളിന് എതിരായതിനാല്‍ ഹിജാബ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കുട്ടികളുടെ കുടുംബാംഗങ്ങള്‍ ഭീഷണിപ്പെടുത്തിയത്.

Read Also: മൂന്ന് ക്വാറി തൊഴിലാളികളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി, ഭീകര സംഘടനകള്‍ക്ക് പങ്കെന്ന് സംശയം

ഷെയ്ഖ്പുര ജില്ലയിലെ ഉത്ക്രാമിത് വിദ്യാലയത്തിലെ പ്രിന്‍സിപ്പലിന് നേരെയാണ് വധഭീഷണി ഉണ്ടായത്‌.

നവംബര്‍ 29നായിരുന്നു പ്രിന്‍സിപ്പലിനെതിരെ ഇവര്‍ ഭീഷണി മുഴക്കിയത്. സ്‌കൂളില്‍ അതിക്രമിച്ച് കയറിയ ഇസ്ലാമിസ്റ്റുകള്‍ പ്രിന്‍സിപ്പലിന്റെ ശിരസ് കാണില്ലെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തങ്ങളുടെ ആചാരങ്ങള്‍ സ്‌കൂളിനുള്ളിലും നടത്തപ്പെടണമെന്നായിരുന്നു അക്രമികളുടെ ആവശ്യം. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറിന് പരാതി നല്‍കി.

 

Share
Leave a Comment