Latest NewsNewsIndia

  ‘അത്ഭുത സിദ്ധിയുള്ള പെട്ടി സ്വന്തമാക്കൂ, ഭാഗ്യം വരും’: യുവതിയ്ക്ക് നഷ്ടമായത് 3.5 കോടി രൂപ, പാസ്റ്റര്‍ പിടിയില്‍

യുവതിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്.

കൊല്‍ക്കത്ത: തന്റെ കൈയില്‍ അത്ഭുത സിദ്ധിയുള്ള പെട്ടിയുണ്ടെന്നും അത് ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വസിപ്പിച്ചു ജനങ്ങളെ പറ്റിച്ച പാസ്റ്റർ പിടിയിൽ. പശ്ചിമബംഗാളില്‍ നാഗലാന്‍ഡ് സ്വദേശിനിയായ യുവതിയെയിൽ നിന്നും മൂന്ന് കോടിയില്‍പ്പരം രൂപയാണ് പാസ്റ്റർ തട്ടിയെടുത്തത്. ഡാര്‍ജിലിങ് ജില്ലയിലാണ് സംഭവം.

READ ALSO: പിഞ്ചോമനകൾ റോഡിൽ അപ്രത്യക്ഷരാകാതിരിക്കാൻ മാർഗനിർദ്ദേശങ്ങളുമായി അധികൃതർ

ന്യൂ ലൈഫ് ചര്‍ച്ച്‌ മിനിസ്ട്രിയിലെ പാസ്റ്റര്‍ തിമോത്തി ജോഷിയാണ് പിടിയിലായത്. തന്റെ കൈയില്‍ അത്ഭുത സിദ്ധിയുള്ള ബോക്‌സ് ഉണ്ടെന്ന് പറഞ്ഞായിരുന്നു പാസ്റ്റര്‍ നാഗലാന്‍ഡ് സ്വദേശിനിയെ സമീപിച്ചത്. ഇത് വാങ്ങിയാല്‍ ഭാഗ്യം കൊണ്ടുവരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ 2019, 2020 വര്‍ഷങ്ങളിലായി നിരവധി തവണകളായി 3.5 കോടി രൂപ തിമോത്തി ജോഷി തട്ടിയെടുത്തു. യുവതിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്.

എന്നാൽ, അത്ഭുത സിദ്ധിയുള്ള പെട്ടി എന്ന പേരില്‍ പാസ്റ്റര്‍ ഒഴിഞ്ഞ ബോക്‌സ് പലർക്കും നൽകിയതായി കണ്ടെത്തി. പാസ്റ്ററുടെ സഹോദരനും ഈ തട്ടിപ്പിൽ പങ്കാളിയാണ്. നിരവധി പേരെ ഇരുവരും ചേർന്ന് കബളിപ്പിച്ചതായി കണ്ടെത്തിയതായും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button