Latest NewsNews

ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തി; ആഭരണം കൈക്കലാക്കി: പതിമൂന്നു വയസുകാരന്‍ പിടിയില്‍

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ പതിമൂന്ന് വയസുകാരൻ അറസ്റ്റില്‍. കമ്പം ചുരുളിപ്പെട്ടി റോഡരുകിൽ താമസിക്കുന്ന എൺപത്തിയെട്ടുകാരിയായ രാമത്തായ് ആണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടെയാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ 24-ആം തീയതിയാണ് കമ്പം ചുരുളിപ്പെട്ടി റോഡരുകിൽ താമസിച്ചിരുന്ന രാമത്തായിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊലപാതകമെന്ന് മനസിലായതോടെ പ്രതിയെ കണ്ടെത്താൻ ഉത്തമപാളയം ഡിഎസ് പി പ്രത്യേക സംഘത്തെ നിയോഗിച്ചു.

ചെറിയ കച്ചവടം നടത്തിയാണ് എൺപത്തിയെട്ടുകാരി കഴിഞ്ഞിരുന്നത്. ഒറ്റക്ക് താമസിക്കുന്ന ഇവരുടെ പക്കൽ പണവും ആഭരണങ്ങളുമുണ്ടെന്ന് പതിമൂന്നുകാരൻ കരുതി. സംഭവ ദിവസം ഇവരുടെ വീട് തുറന്നു കിടക്കുന്നതു കണ്ട് അകത്തു കയറി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു.
എന്നാൽ, വയോധിക ഇവനെ വീട്ടിൽ നിന്നും ഇറക്കി വിടാൻ ശ്രമിച്ചു. പിടിവലിക്കിടെ വയോധിക തറയിൽ തലയടിച്ചു വീണ് ബോധം കെട്ടു. വയോധിക എഴുന്നേറ്റ് വിവരം ബന്ധുക്കളെ അറിയിക്കുമെന്ന് ഭയന്ന പതിമൂന്നുകാരൻ കമ്പുപയോഗിച്ച് ഇവരെ അടിച്ചു കൊലപ്പെടുത്തി. തുടർന്ന് ആലമാര തുറന്ന് മാലയുമെടുത്ത് വീട്ടിലേക്ക് പോയി. മോഷ്ടിച്ച മാല മുക്കുപണ്ടമായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button