KeralaLatest News

‘ഫൈവ് സ്റ്റാർ ഹോട്ടലെന്ന് കരുതി ആളുകൾ സ്കൂളിൽ ചെല്ലുന്നു’: കേരളത്തിലെ സ്കൂളുകൾക്ക് അത്ര നിലവാരമുണ്ടെന്ന് ശിവൻകുട്ടി

തൃശ്ശൂർ: കേരളത്തിലെ നിലവിലെ വിദ്യാലയങ്ങളുടെ നിലവാരത്തേക്കുറിച്ച് വാനോളം പുകഴ്ത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. റോഡരികിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ കണ്ട് ആളുകൾ ഫൈവ് സ്റ്റാർ ഹോട്ടലെന്ന് തെറ്റിദ്ധരിച്ച് റൂം ഉണ്ടോ എന്നുചോദിച്ച് ചെല്ലുകയാണെന്ന് മന്ത്രി പറഞ്ഞു.

തൃശ്ശൂരിൽ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ വിദ്യാർഥികൾ പഠിക്കുന്നത് എയ്ഡഡ് മേഖലയിലാണെന്ന് പറഞ്ഞ മന്ത്രി, എയ്ഡഡ് മേഖലയിലും സർക്കാർ മേഖലയിലും പഠിക്കുന്ന വിദ്യാർഥികൾ കേരളത്തിന്റെ മക്കളാണെന്ന മനോഭാവം തന്നെയാണ് സർക്കാരിനുള്ളതെന്നും കൂട്ടിച്ചേർത്തു.വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം.

വീണ്ടും ഇത് അൺ എയ്ഡഡ് മേഖലയിൽ കൊണ്ടുവരാൻ പരിശ്രമിക്കരുത്. അങ്ങനെ പരിശ്രമിച്ചാൽ കർശന നിലപാട് സ്വീകരിക്കും. അനാവശ്യമായി കുട്ടികളിൽനിന്ന് പണംപിരിക്കാനും സാമ്പത്തിക ബാധ്യത വരുത്താനും പാടില്ല, മന്ത്രി പറഞ്ഞു. സ്‌കൂളുകൾ നവീകരിക്കാൻ സർക്കാർ അയ്യായിരം കോടി ചിലവാക്കിയെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ആദ്യമായി ലിഫ്റ്റ് വെച്ച സർക്കാർ സ്‌കൂളും കേരളത്തിലാണെന്ന് ശിവൻകുട്ടി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button