Latest NewsNewsLife StyleHealth & Fitness

സ്മാർട്ട്‌ഫോൺ ആസക്തി ഏകാന്തത, ഉത്കണ്ഠ, വിഷാദം എന്നിവ വർദ്ധിപ്പിക്കുന്നു: പഠനം

സ്മാർട്ട്ഫോൺ ആസക്തി ഏകാന്തതയിലേക്കും ഒറ്റപ്പെടലിലേക്കും നയിക്കുന്നു എന്ന് പുതിയ പഠനം. യുകെയിലെ സ്വാൻസീ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജേണൽ ഓഫ് കമ്പ്യൂട്ടർ അസിസ്റ്റഡ് ലേണിംഗ്, 285 ൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമിതമായി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏർപ്പെടാനുള്ള പ്രേരണ കുറയുകയും ടെസ്റ്റുകളെ കുറിച്ച് കൂടുതൽ ഉത്കണ്ഠാകുലരാകുകയും ചെയ്യുന്നു. ഇത് ഏകാന്തതയ്ക്ക് കാരണമാകുന്നു.

‘മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ‘ജോണി വാക്കര്‍ 2’, ഉപേക്ഷിച്ചിട്ടില്ല, തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്: ജയരാജ്

കൂടുതൽ ഇന്റർനെറ്റ് ആസക്തി റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പഠനം ബുദ്ധിമുട്ടാണെന്നും വരാനിരിക്കുന്ന ടെസ്റ്റുകളെ കുറിച്ച് കൂടുതൽ ഉത്കണ്ഠാകുലരാണെന്നും ഗവേഷകർ കണ്ടെത്തി. ഇൻറർനെറ്റ് ആസക്തിയും ഏകാന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽവിദ്യാർത്ഥികൾക്ക് പഠനം ബുദ്ധിമുട്ടാകുന്നു. പഠനമനുസരിച്ച്, വിദ്യാർത്ഥികൾ പ്രധാനമായും സോഷ്യൽ നെറ്റ്‌വർക്കിംഗിന് 40% ശതമാനവും, വിവരങ്ങൾ തേടുന്നതിന് 30% ശതമാനവും ഇന്റർനെറ്റ് ഉപയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button