Latest NewsNewsBusiness

നികുതി അടയ്ക്കാതെ മുങ്ങേണ്ട! ജിഎസ്ടി വെട്ടിപ്പ് നടത്തിയ 71 ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കെതിരെ നടപടിയുമായി കേന്ദ്രം

1.12 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയതോടെയാണ് നടപടി

രാജ്യത്ത് പ്രവർത്തിക്കുന്ന 71 ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്കെതിരെ നിയമനടപടിയുമായി കേന്ദ്രസർക്കാർ. 1.12 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയതോടെയാണ് നടപടി. 71 കമ്പനികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു. 2022-23, 2023-24 എന്നീ സാമ്പത്തിക വർഷങ്ങളിലാണ് ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയത്. നടപ്പ് സാമ്പത്തിക വർഷം ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം, മൊത്തം ജിഎസ്ടി വെട്ടിപ്പ് 1.51 ലക്ഷം കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്.

നടപ്പ് സാമ്പത്തിക വർഷം രാജ്യത്തിന്റെ ഭാഗങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെ ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് 154 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വിവിധ കേസുകളിൽ നിന്നും 18,541 കോടി രൂപ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ മൊത്തം 1.31 ലക്ഷം കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കൂടാതെ, 190 പേർ അറസ്റ്റിലാകുകയും, 33,226 കോടി രൂപ വീണ്ടെടുക്കുകയും ചെയ്തു. 2021-22-ൽ 73,238 കോടി രൂപയുടെയും, 2020-21-ൽ 49,384 കോടി രൂപയുടെയും ജിഎസ്ടി വെട്ടിപ്പാണ് കണ്ടെത്തിയത്.

Also Read: ജമ്മു കശ്മീരിലെ വാഹനാപകടത്തിൽ മരിച്ച മലയാളികള്‍ അടുത്ത സുഹൃത്തുക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button