ThiruvananthapuramLatest NewsKeralaNattuvarthaNews

പിജി ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനം?: അന്വേഷണത്തിന് നിര്‍ദേശം നൽകി വീണ ജോര്‍ജ്

തിരുവനന്തപുരം: പിജി ഡോക്ടറുടെ ആത്മഹത്യയിൽ അന്വേഷണത്തിന് നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടർ ഷെഹനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണം ഉണ്ടായതിനെ തുടർന്നാണ്, വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

വെഞ്ഞാറമൂട് സ്വദേശിനിയും തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയുമായ ഡോ. ഷെഹനയെയാണ് (26) കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ, പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. ചുരുങ്ങിയ വാക്കുകൾ മാത്രമാണ് കുറിപ്പിലുള്ളതെന്ന് പൊലീസ് പറയുന്നു. ‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്,’ എന്നാണ് ഷെഹനയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്.

മാ​ലി​ന്യം സം​സ്‌​ക​രി​ക്കാ​ൻ സ​ജ്ജീ​ക​ര​ണ​ങ്ങളില്ല: അനധികൃതമായി പ്രവര്‍ത്തിച്ച പന്നിഫാമുകള്‍ പൂട്ടിച്ചു

വാപ്പയായിരുന്നു എല്ലാമെന്നും ആശ്രയമായ വാപ്പ മരിച്ചുവെന്നും ഇനി സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലെന്നുമാണ് കുറിപ്പില്‍ പറയുന്നത്. സഹോദരിയുടെ വിവാഹം കഴിഞ്ഞു. ഇനി സഹോദരന്‍ മാത്രമാണുള്ളതെന്നും വിവാഹത്തിന് ഉള്‍പ്പെടെ പണം ആവശ്യമാണെന്നും ഇനി ആര് നല്‍കാനാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷെഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹപാഠികളാണ് ഷെഹന അബോധവസ്ഥയിൽ കിടക്കുന്നത് പൊലീസിനെ അറിയിച്ചത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടറുടെ ഫോണും പൊലിസ് കസ്റ്റഡിലെടുത്തിയിട്ടുണ്ട്.

നാടിനെ തകർക്കുന്ന കേന്ദ്ര നിലപാടുകൾക്കെതിരെ ജനങ്ങളുടെ അമർഷം ഉയർന്നു വരും: മുഖ്യമന്ത്രി

പഠനത്തിൽ മിടുക്കിയായിരുന്ന, മെറിറ്റ് സീറ്റിൽ എംബിബിഎസ് പ്രവേശനം നേടിയ ഷെഹന സുഹൃത്തായ ഡോക്ടറുമായി ഷെഹന അടുപ്പത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാൽ, വരന്റെ വീട്ടുകാർ വൻതുകയാണ് സ്ത്രീധനമായി ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് വിവാഹം മുടങ്ങുകയും വരൻ വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു. ഇതിന്റെ മാനസിക പ്രയാസത്തിലായിരുന്നു ഷെഹന എന്നും ബന്ധുക്കൾ വ്യക്തമാക്കി.

വിദേശത്തായിരുന്ന ഷെഹനയുടെ അച്ഛൻ മാസങ്ങൾക്ക് മുൻപ് മരിച്ചതോടെ കുടുംബം സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു. ഷെഹനയുടെ അച്ഛൻ പലർക്കും കടം കൊടുത്തിരുന്നു. ഈ പണം തിരികെ കിട്ടാതെ വന്നതും ഈ കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. സഹോദരൻ ഒരു കമ്പ്യൂട്ടർ സെൻററിൽ ജോലി ചെയ്യുകയാണ്. അതേസമയം ഷെഹനയുടെ ആത്മഹത്യക്കുറിപ്പിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഷഹനയുടെ സുഹൃത്തായ ഡോക്ടറെ അടക്കം ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button