Latest NewsKeralaNews

എക്‌സൈസ് സംഘത്തെ ആക്രമിച്ച് ലഹരി മാഫിയ

കൊല്ലം: കൊല്ലം മുണ്ടക്കൽ ബീച്ചിന് സമീപം എക്‌സൈസ് സംഘത്തെ ലഹരി മാഫിയ ആക്രമിച്ചു. കൊല്ലം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിനെയാണ് മയക്കുമരുന്ന് ഗുളികൾ പിടികൂടവേ പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്.

Read Also: ഇന്ത്യൻ വിപണിയിൽ നിറസാന്നിധ്യമായി ഒല, വരുമാനത്തിൽ വൻ വർദ്ധനവ്

ഉദയമാർത്താണ്ഡപുരം ചേരിയിൽ വച്ച് മയക്കുമരുന്ന് ഗുളികൾ വിൽപ്പന നടത്തുകയായിരുന്ന മുണ്ടക്കൽ സ്വദേശി ലാറ എന്ന് വിളിക്കുന്ന രതീഷിനെ പിടികൂടുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. 41( 22.9 ഗ്രാം) ലഹരി ഗുളികകൾ ഇയാളിൽ നിന്നും കണ്ടെടുത്തു. എക്‌സൈസ് ഐബി പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ നൽകിയ വിവരപ്രകാരം പരിശോധനയ്ക്ക് എത്തിയതായിരുന്നു എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ്.

ആക്രമണത്തിനിടെ മുണ്ടക്കൽ സ്വദേശികളായ സുജിത്ത്, അജിത്ത്, സെഞ്ചുറി നഗർ സ്വദേശി ലെനിൻ ബോസ്‌കോ എന്നിവരെ എക്‌സൈസ് സംഘം സാഹസികമായി കീഴടക്കി. എന്നാൽ ഒന്നാം പ്രതി രതീഷിനെ സഹോദരന്മാരായ സുധീഷ്,ഗിരീഷ് എന്നിവരും സനോഫർ എന്നയാളും കണ്ടാലറിയാവുന്ന മറ്റ് 3 പേരും ചേർന്ന് രക്ഷപ്പെടുത്തി.

പ്രതികളുടെ അക്രമണത്തിൽ സിവിൽ എക്‌സൈസ് ഓഫീസർ ജൂലിയൻ ക്രൂസിന്റെ വലത് കൈയ്ക്ക് പൊട്ടലുണ്ട്. സിവിൽ എക്‌സൈസ് ഓഫീസർ സൂരജിന്റെ കണ്ണിനും കീഴ് ചുണ്ടിനും പരിക്കുണ്ട്. പാർട്ടിയിലെ മറ്റുള്ളവർക്കും പരിക്കുകൾ ഉണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ പ്രതി ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണുവിനെ കൂടാതെ പിഒ പ്രസാദ് കുമാർ, സിഇഒമാരായ ശ്രീനാഥ്, നിധിൻ, അജിത്ത്, ജൂലിയൻ ക്രൂസ്, ഗോപകുമാർ, സൂരജ്, ഡ്രൈവർ സുഭാഷ് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

Read Also: ആർത്തവവിരാമവും ലൈംഗികാസക്തിയും തമ്മിലുള്ള ബന്ധം ഇവയാണ്: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button