KeralaLatest NewsNews

കണിച്ചുകുളങ്ങര കൊലക്കേസ്, പ്രതി സജിത്തിന്റെയടക്കം ജാമ്യപേക്ഷകളില്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രീംകോടതി

സജിത്ത് ക്രൂരനായ കുറ്റവാളിയെന്ന് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്തിന്റെയടക്കം ജാമ്യപേക്ഷകളില്‍ അന്തിമവാദം കേള്‍ക്കാന്‍ തയ്യാറെടുത്ത് സുപ്രീം കോടതി. ഹര്‍ജികള്‍ അടുത്തമാസം പതിനേഴിലേക്ക് മാറ്റി. കേസില്‍ ശിക്ഷിയ്ക്കപ്പെട്ട് പതിനെട്ട് വര്‍ഷമായി താന്‍ ജയിലാണെന്നും ജാമ്യം നല്‍കി പുറത്തിറങ്ങാന്‍ അനുവാദം നല്‍കണമെന്നും കാണിച്ചാണ് കേസിലെ ആറാം പ്രതി സജിത്ത് സുപ്രീം കോടതിയെ സമീപിച്ചത്.

Read Also: മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു: 23കാരൻ അറസ്റ്റിൽ

ഇത്രയും കാലം ജയിലില്‍ കഴിഞ്ഞ തനിക്ക് ജാമ്യത്തിന് ആര്‍ഹതയുണ്ടെന്നും സജിത്ത് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ സജിത്തിന്റെ ഹര്‍ജിയെ ശക്തമായി എതിര്‍ത്ത സംസ്ഥാനം സത്യവാങ്മൂലം സമര്‍പ്പിച്ചു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന സജിത്ത് ക്രൂരഹൃദയനായ കുറ്റവാളിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ജാമ്യം തേടിയുള്ള സജിത്തിന്റെ ഹര്‍ജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജാമ്യത്തെ എതിര്‍ത്താണ് പരാമര്‍ശം. അപ്പീല്‍ പരിഗണിക്കാന്‍ നീണ്ടു പോകുന്നതിനാലാണ് ജാമ്യാപേക്ഷ സജിത്ത് കോടതിയില്‍ സമര്‍പ്പിച്ചത്.

ബിസിനസ് പക പോക്കലിന് നടത്തിയ ക്രൂരകൊലപാതകമായിരുന്നു കണിച്ചുകുളങ്ങരയിലേതെന്നും പകയില്‍ നിരാപരാധികള്‍ വരെ കൊല്ലപ്പെട്ടെന്നും സംസ്ഥാനം വ്യക്തമാക്കി. സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ കെ.എന്‍. ബാലഗോപാല്‍, സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ ഹാജരായി. സജിത്തിനായി മുതിര്‍ന്ന അഭിഭാഷക മേനക ഗുരുസ്വാമി, സുഭാഷ് ചന്ദ്രന്‍, കവിത സുഭാഷ് എന്നിവര്‍ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button