Latest NewsNewsBusiness

ചൈനയ്ക്ക് വമ്പൻ തിരിച്ചടി! വളർച്ചാ അനുമാനം വെട്ടിക്കുറച്ച് മൂഡീസ്, കണക്കുകൾ ഞെട്ടിക്കുന്നത്

2026 മുതൽ 2030 വരെ ചൈനയുടെ വാർഷിക സാമ്പത്തിക വളർച്ച ശരാശരി 3.8 ശതമാനമായി ചുരുങ്ങുന്നതാണ്

സാമ്പത്തിക മേഖലയിൽ ലോക മുതലാളിയാകാൻ ഒരുങ്ങിയ ചൈനയ്ക്ക് വമ്പൻ തിരിച്ചടി. ചൈനയുടെ വളർച്ച അനുമാനം വലിയ തോതിലാണ് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ, ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന സ്ഥിരതയിൽ നിന്നും നെഗറ്റീവ് റേറ്റിംഗിലേക്ക് പിന്തളളപ്പെട്ടു. താഴ്ന്ന ഇടത്തരം സാമ്പത്തിക വളർച്ചയുടെയും, വർദ്ധിച്ചുവരുന്ന കടത്തിന്റെയും പശ്ചാത്തലത്തിലാണ് മൂഡീസിന്റെ നടപടി.

കടക്കെണിയിൽ അകപ്പെട്ട പ്രാദേശിക സർക്കാറുകൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും സാമ്പത്തിക സഹായം നൽകേണ്ടിവരുമെന്നത് ചൈനയ്ക്ക് വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഇത് ചൈനയുടെ സാമ്പത്തിക നില അപകടസാധ്യതകളിലേക്ക് നീങ്ങുന്ന സൂചനയാണ് നൽകുന്നതെന്ന് മൂഡീസ് അഭിപ്രായപ്പെട്ടു. റേറ്റിംഗ് താഴ്ത്തിയതിൽ നിരാശയുണ്ടെന്ന് ചൈനയുടെ ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സമ്പദ് വ്യവസ്ഥ ഉടൻ തന്നെ പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്നും, പ്രാദേശിക സർക്കാറുകൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുമെന്നും ചൈന വ്യക്തമാക്കി.

Also Read: മലപ്പുറത്ത് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ

ചൈനയുടെ വളർച്ചാ നിരക്ക് വെട്ടിക്കുറച്ചതിനോടൊപ്പം, 2024ലും, 2025ലും രാജ്യത്തിന്റെ വാർഷിക ജിഡിപി വളർച്ച 4.00 ശതമാനമായിരിക്കുമെന്ന് മൂഡീസ് അറിയിച്ചു. കൂടാതെ, 2026 മുതൽ 2030 വരെ ചൈനയുടെ വാർഷിക സാമ്പത്തിക വളർച്ച ശരാശരി 3.8 ശതമാനമായി ചുരുങ്ങുന്നതാണ്. അന്താരാഷ്ട്ര നാണയനിധിയുടെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, പ്രാദേശിക സർക്കാരുകളുടെ കടം 92 ട്രില്യൺ യുവാൻ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button