Latest NewsNewsIndia

പാക് അധീന കശ്മീരിൽ നിന്ന് എത്തുന്നവര്‍ക്ക്‌ ജമ്മു കശ്മീർ നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പുവരുത്തും: അമിത് ഷാ

ശ്രീനഗർ: പാക് അധീന കശ്മീരിൽ നിന്ന് എത്തുന്നവര്‍ക്ക്‌ ജമ്മു കശ്മീർ നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘പുതിയ കശ്മീർ’ എന്ന പേരിൽ, ജമ്മു കശ്മീർ സംവരണ ബിൽ, ജമ്മു കശ്മീർ പുനഃസംഘടനാ ഭേദഗദി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു കൊണ്ട് സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

‘ഭീകരവാദത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ നിന്ന് പുറത്തുപോയവരെ പ്രതിനിധീകരിക്കുന്നതാണ് ബില്ലുകളിൽ ഒന്ന്. കഴിഞ്ഞ 70 വർഷക്കാലമായി അവകാശം നിഷേധിക്കപ്പെട്ടവർക്ക് അവരുടെ അവകാശങ്ങൾ തിരികെ നൽകുന്നതാണ് ഈ ബില്ല്. കശ്മീരിൽ നിന്ന് പലായനം ചെയ്ത സമുദായംഗങ്ങളിൽ നിന്നുള്ള സ്ത്രീ അടക്കമുള്ള രണ്ടുപേരെ ജമ്മു കശ്മീർ നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യും,’ അമിത് ഷാ പറഞ്ഞു.

പിജി ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനം?: അന്വേഷണത്തിന് നിര്‍ദേശം നൽകി വീണ ജോര്‍ജ്

‘തുടക്കത്തിൽ വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കാതെ ഇടപെട്ടിരുന്നുവെങ്കിൽ കശ്മീരി പണ്ഡിറ്റുകൾക്ക് കശ്മീർ താഴ്വര വിട്ടു പോകേണ്ടി വരില്ലായിരുന്നു. കുടിയിറക്കപ്പെട്ടതോടെ അവർക്ക് സ്വന്തം രാജ്യത്ത് അഭയാർഥികളായി ജീവിക്കേണ്ടി വന്നു. 46,631 കുടുംബങ്ങളാണ് സ്വന്തം രാജ്യത്ത് നിന്ന് കുടിയിറക്കപ്പെട്ടത്. ഈ ബില്ല് അവരുടെ അവകാശങ്ങളെ തിരികെ കൊണ്ടുവരും. ഇതിൽ കൂടി അവർക്കുള്ള പ്രാധിനിധ്യം ഉറപ്പുവരുത്തും,’ അമിത് ഷാ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button