KeralaLatest NewsNews

സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യത്തിൽ വിപ്ലവം: ഇനി ശ്രദ്ധ അക്കാദമിക നിലവാരത്തിലെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഏതു സർക്കാർ ഭരിച്ചാലും കേരളത്തിലെ വിദ്യാർഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ടെന്ന്
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിനെ പി വെമ്പല്ലൂരിൽ എംഇഎസ്. അസ്മാബി കോളജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സ്‌കൂളിലെ വിദ്യാർഥികളുടെ അക്കാദമിക നിലവാരത്തെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത വേദനാജനകമാണ്. ലോകമെങ്ങും പ്രശസ്തമായ കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ പേരു മോശമാക്കാൻ ഇത്തരം വാർത്തകൾ ഇടയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: വ​നി​ത ഹോം ​ഗാ​ർ​ഡി​ന് നേരെ ആ​ക്ര​മി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സംഭവം: പ്ര​തി പിടിയിൽ

ഏഴരവർഷം കൊണ്ട് സംസ്ഥാനത്തെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവമാണ് സംഭവിച്ചത്. ഇനി അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള നടപടികളിലേക്കാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ 5000 കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഏഴര വർഷം കൊണ്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. സ്‌കൂളുകളിൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയത് കേരളത്തിലാണെന്ന് മന്ത്രി അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതൽ പിഎസ്‌സി നിയമനങ്ങൾ നടക്കുന്നതും കേരളത്തിലാണ്. പൊതു വിദ്യാഭ്യാസ വകുപ്പിൽ മാത്രം കഴിഞ്ഞ വർഷം 11,175 നിയമനങ്ങൾ നടന്നു. ഒരുപാട് പ്രതിസന്ധികൾക്കിടയിലും സ്‌കൂൾ ഉച്ച ഭക്ഷണ പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞു. കഴിഞ്ഞ അധ്യയനവർഷത്തിന് രണ്ടു മാസം മുമ്പ് പാഠ പുസ്തകങ്ങളും യൂണിഫോമും കുട്ടികൾക്ക് നൽകാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: സ്ത്രീധനത്തിന്റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറി: ഡോക്ടറായ യുവതി ആത്മഹത്യ ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button