NattuvarthaLatest NewsNewsIndia

കാ​റി​ൽ ക​ട​ത്തി പൊ​തു​സ്ഥ​ല​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന: ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റിൽ

മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ശി​ശി​ർ ദേ​വ​ഡി​ഗ(31), എ​ൽ. സു​ശാ​ൽ(27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മം​ഗ​ളൂ​രു: കാ​റി​ൽ ക​ട​ത്തി പൊ​തു​സ്ഥ​ല​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ടു​ യു​വാ​ക്ക​ൾ പൊലീസ് പിടിയിൽ. മം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ശി​ശി​ർ ദേ​വ​ഡി​ഗ(31), എ​ൽ. സു​ശാ​ൽ(27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡ് ഉ​ള്ളാ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നാണ് അ​റ​സ്റ്റ് ചെ​യ്തത്. 3,70,050 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : ഇന്ത്യയുടെ ജിഡിപിയുടെ 67.6% വും സംഭാവന ചെയ്യുന്നത് മലയാളികൾ പരിഹസിക്കുന്ന നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ- ജിതിൻ ജേക്കബ്

ഉ​ള്ളാ​ൾ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പെ​ർ​മ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ​ന്തോ​ഷ് ന​ഗ​റി​ൽ പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ട മാ​രു​തി സ്വി​ഫ്റ്റ് കാ​റി​ൽ ഇ​രു​ന്ന് ഇ​ട​പാ​ടു​കാ​രെ തേ​ടു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചാ​ണ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ​ത്. 132 ഗ്രാം ​എം.​ഡി.​എം.​എ, 250 ഗ്രാം ​എ​ൽ.​എ​സ്.​ഡി എ​ന്നി​വ കാ​റി​ൽ ക​ണ്ടെ​ത്തി. ക​ത്തി, വാ​ൾ, അ​ള​വ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button