Latest NewsNewsBusiness

വിശാലമായ സീറ്റുകൾ, അത്യാധുനിക സൗകര്യങ്ങൾ! എയർ ഇന്ത്യ എക്സ്പ്രസിൽ വിഐപി ക്ലാസ് എത്തി

പ്രീമിയം യാത്രക്കാരെ ലക്ഷ്യമിട്ടാണ് എയർ ഇന്ത്യ എക്സ്പ്രസ് വിഐപി ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്

കൊച്ചി: രാജ്യത്തെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് വിസ്ത വിഐപി ക്ലാസുകൾ അവതരിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ബോയിംഗ് 7378 വിമാനങ്ങൾ സർവീസ് നടത്തുന്ന റൂട്ടുകളിലാണ് വിഐപി ക്ലാസ് എത്തിയിരിക്കുന്നത്. വിശാലമായ സീറ്റുകളും, കൂടുതൽ ലെഗ്രൂമും ഉൾപ്പെടെയുള്ള അധിക സൗകര്യങ്ങളുമാണ് വിഐപി ക്ലാസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ, വിഐപി ക്ലാസ് തെരഞ്ഞെടുക്കുന്ന യാത്രക്കാർക്ക് അന്താരാഷ്ട്ര വിമാനങ്ങളിൽ 40 കിലോയും, ആഭ്യന്തര വിമാനങ്ങളിൽ 20 കിലോയും ബാഗേജ് അലവൻസായി ലഭിക്കുന്നതാണ്.

പ്രീമിയം യാത്രക്കാരെ ലക്ഷ്യമിട്ടാണ് എയർ ഇന്ത്യ എക്സ്പ്രസ് വിഐപി ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ മൊബൈൽ ആപ്പ്, വെബ്സൈറ്റ്, മറ്റ് പ്രധാന ബുക്കിംഗ് ചാനലുകൾ എന്നിവ മുഖാന്തരം വിഐപി ക്ലാസ് ബുക്ക് ചെയ്യാവുന്നതാണ്. അതിഥികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന നിരവധി സവിശേഷതകൾ ഉള്ളതിനാൽ, ഉയർന്ന വരുമാനവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. 29 ബോയിംഗ് 737, 28 എയർബസ് എ320 എന്നിവ ഉൾപ്പെടെ 57 വിമാനങ്ങൾ ഉള്ള എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിനം 300-ലധികം വിമാന സർവീസുകളാണ് നടത്തുന്നത്.

Also Read: ഡോ ഷഹനയുടെ മരണം; സുഹൃത്തായ ഡോ റുവൈസ് ഒളിവില്‍, തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button