KeralaHealth & Fitness

വിറ്റാമിൻ ഗുളികകൾ സ്വയം വാങ്ങി കഴിക്കുന്നത് അപകടം: ഓരോ വിറ്റാമിന്റെയും ദോഷഫലങ്ങൾ അറിയാം

ഡോക്ടറുടെ ഉപദേശമില്ലാതെ വിറ്റാമിന്‍ ഗുളികകള്‍ സ്വയം വാങ്ങി കഴിക്കുന്നത് പലപ്പോഴും ദോഷകരമാണ്. ബികോംപ്ലക്സ് ഗുളികകള്‍ ആവശ്യത്തിലേറെ കഴിക്കുകയാണെങ്കില്‍ മൂത്രത്തിലൂടെ വിസര്‍ജിച്ചുപോവുകയേയുള്ളൂ. എന്നാൽ, മറ്റു ചില ജീവകങ്ങളാകട്ടെ, അമിതമായാല്‍ ശരീരത്തില്‍ സംഭരിച്ച്‌ പലതരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ക്കും കാരണമായെന്നുവരും.

വിറ്റാമിൻ എ

ജീവകം എ അമിതമായാല്‍ തലവേദന, ഓക്കാനം, ഛര്‍ദ്ദില്‍ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. മുടി കൊഴിച്ചില്‍, ചര്‍മം വരണ്ടുണങ്ങല്‍, ചര്‍മത്തിലെ കട്ടികൂടുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകും. പ്രായമേറിയവരില്‍ ചെറിയ ചെറിയ പരുക്കിനെ തുടര്‍ന്നുപോലും അസ്ഥികള്‍ക്ക് പൊട്ടലുണ്ടാകാനിടയുണ്ട്.

വിറ്റാമിൻ സി

കൊറോണ മഹാമാരിക്ക് ശേഷം വിറ്റാമിൻ സി ഗുളികകൾ കഴിക്കുന്നത് സർവ സാധാരണമാണ്. എന്നാൽ, വിറ്റാമിന്‍ സിയുടെ അളവ് അധികമായാല്‍ രക്തത്തിലെ കാത്സ്യത്തിന്റെ അളവ് വര്‍ധിക്കും. ഇത് പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കാം. വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദില്‍, അമിത ദാഹം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകാം. വൃക്കകളില്‍ കല്ലുണ്ടാകാനും തുടര്‍ന്ന് വൃക്കസ്തംഭനത്തിനും സാധ്യതയുണ്ട്.

വിറ്റാമിൻ ഇ

സൗന്ദര്യ സംരക്ഷണത്തിനായി ജീവകം ഇ ഗുളികകള്‍ പലരും സ്വയം വാങ്ങി ഉപയോഗിക്കാറുണ്ട്. കൈകാല്‍ വേദനയ്ക്കും ക്ഷീണം മാറാനുമൊക്കെയാണ് വിറ്റാമിന്‍ ഇ കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. പേശികളുടെ ബലക്ഷയം, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. വിറ്റാമിന്‍ ഇയുടെ അളവ് ക്രമാതീതമായാല്‍ ഗുരുതരമായ രക്തസ്രാവത്തിനും സാധ്യതയുണ്ട്.

വിറ്റാമിൻ ബി

ബി.കോംപ്ലക്സ് വിഭാഗത്തില്‍പെട്ട ജീവകം ബി 6 ആര്‍ത്തവാരംഭത്തിലുള്ള വിവിധ തരത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കാനായി ദീര്‍ഘനാള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ ദീര്‍ഘനാള്‍ ഉപയോഗിക്കുന്നതിനെതുടര്‍ന്ന് നാഡീഞരമ്പുകള്‍ക്ക് പ്രവര്‍ത്തനത്തകരാറുണ്ടാക്കാം. കൈകാല്‍ മരവിച്ച്‌, നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.

വിറ്റാമിന്‍ ഗുളികകള്‍ പലതും വിലയേറിയവയാണ്. പ്രായപൂര്‍ത്തിയായ, മറ്റ് ശാരീരിക പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു വ്യക്തിക്ക് പോഷകസമ്പുഷ്ടവും സമീകൃതവുമായ ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ ജീവകങ്ങള്‍ ലഭിക്കും. പ്രത്യേകിച്ച്‌ വിറ്റാമിന്‍ മരുന്നുകള്‍ കഴിക്കേണ്ട ആവശ്യമില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഇവ ഉപയോഗിക്കുന്നതാണ് അഭികാമ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button