KeralaLatest NewsNews

വന്‍ മാരക ലഹരി മരുന്ന് വേട്ട: യുവതിയും യുവാവും അറസ്റ്റില്‍

പേരാമ്പ്ര: കോഴിക്കോട് പന്നിമുക്കില്‍ നിന്നും മാരക നിരോധിത ലഹരിമരുന്നായ എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചേരാപുരം സ്വദേശി അജ്മല്‍ വി.സി, ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂര്‍ സ്വദേശിനി അനുമോള്‍ വലിയ പറമ്പില്‍ മീത്തല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ഡി.വൈഎസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പേരാമ്പ്രയില്‍ നിന്നും എംഡിഎംഎയുമായി വടകര റൂട്ടില്‍ കാറില്‍ പോകുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്, മേപ്പയ്യൂര്‍ പോലീസും ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയിലെ ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് യുവാവും യുവതിയും അറസ്റ്റിലായത്.

Read Also: ന​ട​ക്കാ​നി​റ​ങ്ങി​യ വയോധികൻ കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ചു

ഇരുവരില്‍ നിന്നും 14.500 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ലഹരിക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ എടുക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button