IdukkiLatest NewsKeralaNattuvarthaNews

മി​ന്ന​ലി​നെ തു​ട​ർ​ന്ന് തീ​പി​ടി​ത്തം: വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

തൊ​ടു​പു​ഴ: ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ മി​ന്ന​ലി​നെ തു​ട​ർ​ന്ന് തീ​പി​ടി​ച്ച് വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഈ ​സ​മ​യം താ​മ​സ​ക്കാ​ർ വീ​ട്ടി​ൽ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.

Read Also : ഡിജിറ്റല്‍ ഇടപാട് ഉപയോഗിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ തീരുമാനം

കീരികോട് കൈതക്കൊമ്പിൽ ജയകൃഷ്ണന്‍റെ കാപ്പിത്തോട്ടത്തിലുള്ള വീ​ടി​നാ​ണ്കത്തിനശിച്ച​ത്. വീ​ട് വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. വാ​ട​ക​ക്കാ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ ശ​ക്ത​മാ​യ മി​ന്ന​ലി​ൽ വീ​ടി​നു സ​മീ​പ​ത്തെ തെ​ങ്ങി​നാ​ണ് ആ​ദ്യം​തീ​പി​ടി​ച്ച​ത്.

പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് തീ​പ​ട​രു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് തീ​യ​ണ​ച്ചെ​ങ്കി​ലും ഇ​തി​നോ​ട​കം വീ​ട് ക​ത്തി​ ന​ശി​ച്ചി​രു​ന്നു. വീ​ട്ടു​മു​റ്റ​ത്തു കി​ട​ന്ന കാ​ർ ത​ള്ളി​മാ​റ്റി​യ​തി​നാ​ൽ ഇ​തി​ലേ​ക്ക് തീ​പ​ട​രാ​തെ സം​ര​ക്ഷി​ക്കാ​നാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button