KeralaLatest NewsNews

വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം: പ്രതികള്‍ പിടിയില്‍

തൃശൂര്‍ ചെറുതുരുത്തിയിലാണ് സംഭവം.

തൃശൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ടുപേര്‍ പോലീസ് പിടിയില്‍. തൃശൂര്‍ ചെറുതുരുത്തിയിലാണ് സംഭവം.

ചെറുതുരുത്തി പുതുശ്ശേരി കിണറ്റിങ്കല്‍ മുബഷീര്‍(21), പുതുശ്ശേരി കുളച്ചാലില്‍ സാദിഖ് (22) എന്നിവരാണ് പോലീസ് പിടിയിലായത്.

read also: സുതാര്യതയാണ് സംസ്ഥാന സർക്കാരിന്റെ മുഖമുദ്ര: മന്ത്രി വി അബ്ദുറഹിമാൻ

സ്കൂള്‍ വിട്ടുവരുന്ന പെണ്‍കുട്ടികളെ പ്രതികള്‍ പിന്നാലെ നടന്ന് ഉപദ്രവിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികച്ചുവയോടെ സംസാരിക്കുകയും ബസ് സ്റ്റോപ്പിലും ബസ്സിലും വെച്ച്‌ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചതായാണ് പരാതി. ഇരുവര്‍ക്കുമെതിരെ പോലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button