Latest NewsLife StyleHealth & Fitness

മല്ലിയില കൊണ്ട് മുടികൊഴിച്ചിൽ മാറ്റാം : അത്ഭുതകരമായ മാറ്റം ഈ ഒറ്റ പായ്ക്കിൽ

മല്ലി പാചകത്തിന് മാത്രമല്ല, ഇനി മുതൽ സൗന്ദര്യ സംരക്ഷണത്തിനും ഉത്തമം. നിങ്ങളുടെ ആരോഗ്യം വളര്‍ത്താന്‍ സഹായിക്കുന്ന നിരവധി പോഷകങ്ങൾ മല്ലിയിലുണ്ട്. മല്ലി നിങ്ങളുടെ മുടി പ്രശ്‌നങ്ങള്‍ നീക്കാനും സഹായിക്കും. അതെ, നിങ്ങളുടെ മുടിക്ക് ഒരു മികച്ച വീട്ടുവൈദ്യമാണ് മല്ലി. മല്ലിയോ മല്ലിയിലയോ, ഏത് ഉപയോഗിച്ചാലും നമ്മുടെ മുടിക്ക് അതിശയകരമായ ഗുണങ്ങള്‍ നല്‍കാന്‍ ഇതിന് കഴിവുണ്ട്. വിറ്റാമിനുകളും പ്രോട്ടീനുകളും ധാതുക്കളും അടങ്ങിയ മല്ലിയില മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

മുടിവേരുകള്‍ ശക്തിപ്പെടുത്തുന്നതിനും മുടി കൊഴിച്ചില്‍ തടയുന്നതിനും പുതിയ മുടി വളരുന്നതിനുമായി മല്ലി ഉപയോഗിക്കാം. ഒരു പിടി മല്ലിയില എടുത്ത് നന്നായി കഴുകുക. അവ ഒരു ബ്ലെന്‍ഡറില്‍ ഇട്ട് കുറച്ച് വെള്ളം ചേര്‍ത്ത് ഒരു പേസ്റ്റ് രൂപത്തില്‍ അടിച്ചെടുക്കുക. ഈ പേസ്റ്റ് മുടിയിലും തലയോട്ടിയിലും പുരട്ടി 40-60 മിനിറ്റ് കാത്തിരിക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക. മുടി സംരക്ഷണത്തിനായി മല്ലിയില ഈ രീതിയില്‍ ആഴ്ചയില്‍ രണ്ടുതവണ പ്രയോഗിക്കുക. തലയോട്ടിയില്‍ മല്ലിയില നീര് പുരട്ടുന്നതും നിങ്ങള്‍ക്ക് ഫലപ്രദമാണ്.

മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കാനും മുടികൊഴിച്ചില്‍ തടയാനും ഈ പ്രതിവിധി ഉപയോഗിക്കാം. നല്ല മുടി വളരാന്‍ സഹായിക്കുന്ന പ്രകൃതിദത്ത പോഷകങ്ങള്‍ അടങ്ങിയതാണിത്. നിങ്ങളുടെ മുടി ശക്തവും നീളവുമുള്ളതാക്കാന്‍ മല്ലിയില നീര് നിങ്ങളുടെ തലയില്‍ പുരട്ടുക. ഒരു മണിക്കൂര്‍ വച്ചശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഈ മിശ്രിതത്തിന്റെ ഗുണങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നിങ്ങള്‍ക്ക് മറ്റ് പ്രകൃതിദത്ത വസ്തുക്കളും ഇതിലേക്ക് കലര്‍ത്താം. മുടി വളരാനായി ആഴ്ചയില്‍ ഒരിക്കല്‍ ഈ പ്രതിവിധി പ്രയോഗിക്കുക.

ഇത് കൂടാതെ മല്ലിയിലയുടെ കൂടെ മറ്റ് സാധനങ്ങളും ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഒരു പിടി മല്ലിയില എടുത്ത് വെള്ളത്തില്‍ നന്നായി കഴുകുക. അവ ബ്ലെന്‍ഡറില്‍ ഇട്ട് കുറച്ച് വെള്ളം ചേര്‍ത്ത് അടിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതില്‍ കുറച്ച് വെളിച്ചെണ്ണയും കലര്‍ത്തുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടുക. മൃദുവായി മസാജ് ചെയ്ത് ഒരു മണിക്കൂര്‍ നേരം വയ്ക്കുക. അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. മുടികൊഴിച്ചില്‍ തടയാന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണയും മല്ലിയിലയും ചേര്‍ത്ത് ഈ പേസ്റ്റ് മുടിയില്‍ പ്രയോഗിക്കുക.

ഒരു പിടി മല്ലിയില എടുത്ത് നന്നായി കഴുകി ബ്ലെന്‍ഡറില്‍ ഇടുക. ഇതിലേക്ക് കുറച്ച് കറ്റാര്‍ വാഴ ജെല്‍ കൂടെ ചേര്‍ക്കുക. ഒരു പേസ്റ്റ് തയ്യാറാക്കാന്‍ ഇവ ഒരുമിച്ച് അടിക്കുക. ഇത് വളരെ കട്ടിയുള്ളതായി തോന്നുകയാണെങ്കില്‍, കട്ടി കുറക്കാനായി നിങ്ങള്‍ക്ക് ആവശ്യമുള്ള വെള്ളം ചേര്‍ക്കാവുന്നതാണ്. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് പതുക്കെ മസാജ് ചെയ്യുക. 30-40 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. മുടി തഴച്ചുവളരാന്‍ കറ്റാര്‍ വാഴയും മല്ലിയിലയും ഉപയോഗിച്ചുള്ള ഈ ഹെയര്‍ പാക്ക് ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button