Latest NewsIndiaNews

ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകളില്‍ പിഎംഎവൈയുടെ പേരും ലോഗോയും പതിപ്പിക്കണം: നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരും ലോഗോയും പതിപ്പിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ വീട്ടുടമകള്‍ക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും കേന്ദ്ര ഭവനകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. വലിയ ബോര്‍ഡ് അല്ല, ലോഗോ വയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, ലൈഫ് പദ്ധതിയിലൂടെ ലഭിക്കുന്ന വീടുകളില്‍ ബ്രാന്‍ഡിങ് വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭരണഘടനയുടെ 21-ാം അനുച്ഛേദമനുസരിച്ച് അന്തസ്സോടെ ജീവിക്കാനുള്ള പൗരാവകാശത്തിനെതിരാണെന്ന് സംസ്ഥാന സര്‍ക്കാർ വാദിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു. പിഎംഎവൈയുടെ പേരും ലോഗോയും ചേര്‍ക്കാത്തതിനാല്‍ തുക നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് അഭ്യര്‍ഥന.

വിദേശ വിദ്യാര്‍ത്ഥികളുടെ ജീവിത ചെലവ് ഉയര്‍ത്തി കാനഡ; കാനഡയിൽ പോകുന്ന വിദ്യാർത്ഥികളുടെ അക്കൗണ്ടില്‍ കരുതേണ്ടത് ഇരട്ടി

വീടുകളില്‍ പേരെഴുതിവെക്കുന്നത് ഒരു ഔദാര്യമായി കണക്കാക്കപ്പെടുമെന്നതിനാലും ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്നതിനാലും ലൈഫ് വീടുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ബ്രാന്‍ഡിങ് ഇല്ല. അതിനാല്‍, പിഎംഎവൈ ബ്രാന്‍ഡിങ്ങിനുള്ള നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്നുമാണ് മന്ത്രി എംബി രാജേഷ് കേന്ദ്ര ഭവനകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് അയച്ച കത്തിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button