ThrissurKeralaNattuvarthaLatest NewsNews

റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ: ഒപ്പം മദ്യപിച്ചവർക്കായി തെരച്ചിൽ

റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ സെയ്‌തി(68)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

തൃശൂർ: ചാലക്കുടിയിൽ റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ സെയ്‌തി(68)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ചാലക്കുടി ആനമല ജംങ്ഷനിൽ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

Read Also : ‘മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെയും സംരക്ഷിക്കണം’: പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

ഇന്നലെ ഈ ഭാ​ഗത്ത് ഇവർ മദ്യപിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തൊടൊപ്പം ഒന്നിച്ച് മദ്യപിച്ചവരെ പൊലീസ് തിരയുകയാണ്. മദ്യപാനത്തിനിടയിലുണ്ടായ തർക്കമാണോ അതോ കാലു തെറ്റി വീണ് തലക്ക് പരിക്കേറ്റതാണോ എന്നും പരിശോധിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button