KannurNattuvarthaLatest NewsKeralaNews

വാ​ട​ക വീ​ട്ടി​ൽ​ നി​ന്ന് പുകയില ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി:പിടിച്ചെടുത്തത് 400 കിലോ,രണ്ടു പേർ പിടിയിൽ

ഫ​രീ​ദാ​ബാ​ദി​ൽ ​നി​ന്ന് കൊ​റി​യ​ർ വ​ഴി എ​ത്തി​ച്ച 400 കി​ലോ ഹാ​ൻ​സാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്

ത​ല​ശ്ശേ​രി: ഇ​ല്ലി​ക്കു​ന്നി​ലെ വാ​ട​ക വീ​ട്ടി​ൽ​ നി​ന്ന് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി. ഫ​രീ​ദാ​ബാ​ദി​ൽ ​നി​ന്ന് കൊ​റി​യ​ർ വ​ഴി എ​ത്തി​ച്ച 400 കി​ലോ ഹാ​ൻ​സാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്.

ഇ​ല്ലി​ക്കു​ന്ന് ചി​റ​മ്മ​ൽ റോ​ഡി​ലെ ബ​ദ​രി​യ മ​സ്ജി​ദി​ന് സ​മീ​പം യാ​സി​ൻ എ​ന്ന വാ​ട​കവീ​ട്ടി​ൽ നി​ന്നാ​ണ് ഹാ​ൻ​സ് പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ലെ പ്രി​വ​ന്റിവ് ഓ​ഫീ​സ​ർ സു​കേ​ഷ് വ​ണ്ടി​ച്ചാ​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. കൂ​ത്തു​പ​റ​മ്പ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​കെ. വി​ജേ​ഷി​ന്റെ നേ​തൃ​ത്വത്തി​ലു​ള്ള സം​ഘ​വും ക​ണ്ണൂ​ർ ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. പ്ര​മോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Read Also : കരിങ്കൊടി പ്രതിഷേധത്തെ എതിര്‍ത്തിട്ടില്ല, ആത്മഹത്യാ സ്‌ക്വാഡ് ആയി പ്രവര്‍ത്തിച്ചതിനെയാണ് എതിര്‍ത്തത്: എം.വി ഗോവിന്ദന്‍

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി ടി.​കെ. റ​ഷ്ബാ​ൻ, ക​ണ്ണൂ​ർ വ​ലി​യ​ന്നൂ​രി​ലെ സ​ഫ് വാ​ൻ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ്‌ സ​ഫ്‌​വാ​ൻ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ൽ വ​നം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ക​ര​മാ​യ വ​സ്തു​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ത് വ​നം വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന​യി​ൽ ഐ.​ബി പ്രി​വ​ന്റി​വ് ഓ​ഫീ​സ​ർ​മാ​രാ​യ സു​കേ​ഷ് വ​ണ്ടിച്ചാ​ലി​ൽ, അ​ബ്ദു​ൽ നി​സാ​ർ, സു​ധീ​ർ, സി.​പി. ഷാ​ജി, ഷ​ജി​ത്ത്, കൂ​ത്തു​പ​റ​മ്പ് സ​ർ​ക്കി​ളി​ലെ പ്രി​വ​ന്റി​വ് ഓ​ഫീസ​ർ​മാ​രാ​യ പി. ​പ്ര​മോ​ദ​ൻ, യു. ​ഷാ​ജി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ പ്ര​ജീ​ഷ് കോ​ട്ടാ​യി, എ​ൻ.​സി. വി​ഷ്ണു, എ.​എം. ബി​നീ​ഷ്, ജി​ജീ​ഷ് ചെ​റു​വാ​യി, ഡ്രൈ​വ​ർ ല​തീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​ത്ര​യു​മ​ധി​കം പാ​ർ​സ​ലാ​യി എ​ത്തി​യ​ത് സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ കൊ​റി​യ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. വി​പ​ണി​യി​ൽ ഏ​ഴു ല​ക്ഷം രൂ​പ വ​രു​ന്ന ഹാ​ൻ​സാ​ണ് പി​ടി​ച്ചെടുത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button