Latest NewsKeralaNews

കരിങ്കൊടി പ്രതിഷേധത്തെ എതിര്‍ത്തിട്ടില്ല, ആത്മഹത്യാ സ്‌ക്വാഡ് ആയി പ്രവര്‍ത്തിച്ചതിനെയാണ് എതിര്‍ത്തത്: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രതിഷേധത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. നവകേരള സദസില്‍ ചാവേറുകളെ പോലെ ചാടി വീണതിനെയാണ് എതിര്‍ത്തതെന്നും ഗവര്‍ണറുടെ വിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

Read Also: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം വരുന്ന ദിവസങ്ങളിലും തുടരുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ

കരിങ്കൊടി പ്രതിഷേധത്തെ ഒരിക്കലും എതിര്‍ത്തിട്ടില്ല. ആത്മഹത്യാ സ്‌ക്വാഡ് ആയി പ്രവര്‍ത്തിച്ചതിനെയാണ് എതിര്‍ത്തതെന്നും എസ്എഫ്‌ഐയുടെ ഭാഗത്തുനിന്ന് അക്രമം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നതും ചെയ്യുന്നതും എല്ലാം ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയുടെ മുന്നില്‍ ഉത്തരം പറയേണ്ടി വന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ ഉള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനമാണ് ഗവര്‍ണര്‍ നടത്തുന്നത്. കേരള യൂണിവേഴ്‌സിറ്റിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ മാത്രം നോമിനേറ്റ് ചെയ്തു. ഒരു യോഗ്യതയും ഇല്ലാത്ത നിരവധി പേരെ കുത്തിക്കയറ്റി. കൊലക്കേസ് പ്രതിയുടെ ഭാര്യയെ ആര്‍എസ്എസ് ആയതുകൊണ്ട് മാത്രം നോമിനേറ്റ് ചെയ്തു’, എം.വി ഗോവിന്ദന്‍ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button