KeralaLatest NewsNews

തിക്കിലും തിരക്കിലും പെട്ട് ഭക്തർക്ക് എന്തെങ്കിലും പറ്റിയാൽ ഇവിടെ ആർക്ക് ചേതം? ഇത് പോലെയൊരു കാട്ടാള ഭരണം: അഞ്ജു പാർവതി

പ്രതിദിനം 80,000 തീർത്ഥാടകർ ദർശനം നടത്തുന്ന ശബരിമലയിൽ ഡ്യൂട്ടിക്ക് നിർത്തിയിരിക്കുന്നത് 1850 പൊലീസുകാരെ. ഒരു ഷിഫ്റ്റിൽ 615 പേർ മാത്രമാണുള്ളത്. അനിയന്ത്രിതമായ തിരക്കുണ്ടായിട്ടും പോലീസുകാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. ഇക്കാര്യം സർക്കാർ പരിഗണനയിൽ പോലുമില്ല.

അതേസമയം, സി.പി.എമ്മിന്റെ നവകേരള സദസ്സിലെ സംരക്ഷണത്തിനായി 2250 പോലീസുകാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്റെ ഈ നടപടി വിവാദമാവുകയാണ്. സർക്കാർ കാവലിന് ആയിരക്കണക്കിന് പോലീസുകാരും ജനങ്ങളുടെ സംസാരക്ഷണത്തിന് വെറും 600 പോലീസുകാരുമാണുള്ളത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ്.

അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഭക്തർ പതിനെട്ടും അതിൽ അധികവും നേരം ക്യൂവിൽ നിന്ന് തളർന്നു വീണാലെന്താ, രാജാവും പരിവാരങ്ങളും റോന്ത്‌ ചുറ്റുന്ന ആർഭാട ബസ്സിനും വേദികൾക്കും വൻ സുരക്ഷാ ക്രമീകരണങ്ങൾ വേണമല്ലോ!! ദിവസവും ലക്ഷകണക്കിന് ഭക്തർ ദർശനപുണ്യം തേടി എത്തുന്ന ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത് 615 പോലീസുകാരെ മാത്രം. എന്നാൽ ഭക്തരുടെ നികുതിപ്പണം കൂടി വസൂലാക്കി ആർഭാട യാത്ര നടത്തുന്ന മുഖ്യനും കൂട്ടർക്കും വേണ്ടി, അവരുടെ നവകൊള്ളയാത്രയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത് “വെറും” 2500 പോലീസുകാരെ.!! തിക്കിലും തിരക്കിലും പെട്ട് ഭക്തർക്ക് എന്തെങ്കിലും പറ്റിയാൽ ഇവിടെ ആർക്ക് ചേതം? ആ അയ്യപ്പ സ്വാമിക്ക് ഭക്തർ അർപ്പിക്കുന്ന തുക അപ്പാടെ അടിച്ചു മാറ്റുന്ന ടീമുകൾ തിന്നാൻ വേണ്ടി നടത്തുന്ന ടൂറിന് പക്ഷേ ജനങ്ങളുടെ, (അതിൽ ഭക്തരുടെ കൂടി ) നികുതിപ്പണം എടുത്ത് ശബളം നല്കുന്ന പോലീസിന്റെ സേവനം മുക്കിലും മൂലയിലും വരെ മസ്റ്റ് ആണ്. ഇത് പോലെയൊരു കാട്ടാള ഭരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button