Latest NewsNewsLife Style

സ്ട്രെസ് അകറ്റാൻ ദിവസവും നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍…

മത്സരാധിഷ്ടിതമായ ഇന്നിന്‍റെ ലോകത്ത് മാനസിക സമ്മര്‍ദ്ദങ്ങളുടെ തോതും ഏറെ കൂടുതലാണ്. പ്രധാനമായും കരിയര്‍- ജോലി എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് ആളുകള്‍ മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് അനുഭവിക്കുന്നത്.

ഇങ്ങനെ തുടര്‍ച്ചയായി സ്ട്രെസ് അനുഭവിക്കുന്നതാണെങ്കില്‍ അത് ആരോഗ്യത്തിനുമേല്‍ പലവിധത്തിലുള്ള ഭീഷണി ഉയര്‍ത്തുമെന്നത് നിശ്ചയം. അതിനാല്‍ തന്നെ സ്ട്രെസ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തില്‍ സ്ട്രെസ് നിയന്ത്രിക്കാൻ  പതിവായി ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്.

വ്യായാമം പതിവാക്കുന്നത് സ്ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. ഉത്കണ്ഠ (ആംഗ്സൈറ്റി) കുറയ്ക്കുന്നതിന് ഉപകരിക്കുന്ന കെമിക്കലുകളുടെ ഉത്പാദനത്തിന് വ്യായാമം കാരണമാകുന്നു. അതുപോലെ ടെൻഷൻ/ സ്ട്രെസ് ഉണ്ടാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
രാത്രികളില്‍ 7-8 മണിക്കൂര്‍ തുടര്‍ച്ചയായ, സുഖകരമായ ഉറക്കം ഉറപ്പിക്കുന്നതും സ്ട്രെസ് അകറ്റുന്നതിന് സഹായിക്കും. ഉറക്കം ശരിയായില്ലെങ്കില്‍ അത് മറ്റ് സ്ട്രെസുകളെയെല്ലാം ഇരട്ടിയാക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ പതിവാകുകയും ചെയ്യാം.

സ്ട്രെസ് അനുഭവിക്കുന്നവര്‍ക്ക് പ്രാക്ടീസ് ചെയ്യാവുന്ന ഒന്നാണ് ‘മൈൻഡ്‍ഫുള്‍നെസ്’.  എന്ത് കാര്യമാണോ ചെയ്തുകൊണ്ടിരിക്കുന്നത് അതിലേക്ക് മുഴുവൻ ശ്രദ്ധയും നല്‍കുക, നമ്മുടെ സ്ട്രെസ്- ഉത്കണ്ഠ എന്നിവയുടെ കാരണം ചിന്തിച്ച് മനസിലാക്കി- അവയെ നീക്കി നിര്‍ത്തുക എന്നിങ്ങനെയുള്ള പരിശീലനങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ഡീപ് ബ്രീത്തിംഗ് പതിവായി ചെയ്യുന്നതും സ്ട്രെസ് വലിയ രീതിയില്‍ അകറ്റാൻ സഹായകമാണ്. അതുപോലെ ഉത്കണ്ഠ കുറയ്ക്കുന്നതിനും ഡീപ് ബ്രീത്തിംഗ് നല്ലതുപോലെ സഹായകമാണ്.

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതിലൂടെയും സ്ട്രെസ് കുറയ്ക്കാൻ സാധിക്കും. സമയത്തിന് കഴിക്കുക, അതും നല്ല ഭക്ഷണം കഴിക്കുക, കഴിയുന്നതും പ്രോസസ്ഡ് ഫുഡ്സ്- ഫ്രൈഡ് ഫുഡ്സ് എന്നിവ കുറയ്ക്കുക എന്നിങ്ങനെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഏറെ വ്യത്യാസം കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button